Deshabhimani

രത്തൻ ഖേൽക്കറുടെ ഓഫീസിൽ വൈദ്യുത അറ്റകുറ്റപ്പണിക്ക് അനുവദിച്ചത് 4 ലക്ഷം

v d satheesan rathan u khelkar
വെബ് ഡെസ്ക്

Published on Oct 19, 2026, 09:35 PM | 1 min read

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറി രത്തൻ ഖേൽക്കറുടെ ഓഫീസിൽ വൈദ്യുത അറ്റകുറ്റപ്പണിക്ക് അനുവദിച്ചത് 4 ലക്ഷം രൂപ. എസ്റ്റിമേറ്റ് ചെലവിൽ പൊതുമരാമത്ത് വകുപ്പ് മുഖേന അറ്റകുറ്റ പണികൾ നടത്താനാണ് ഭരണാനുമതി നൽകിയത്. കേവലം അറ്റകുറ്റപ്പണികൾക്ക് വേണ്ടി മാത്രമാണ് ഇത്രയും ഭീമമായ തുക അനുവദിച്ചിരിക്കുന്നത്. സാമ്പത്തിക ഞെരുക്കമാമെന്ന് പറയുന്ന അതേ സർക്കാരാണ് ഈ ധൂർത്തിനും കൂട്ടുനിൽക്കന്നത്.


സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ നാലാം നിലയിലുള്ള ഓഫീസിലാണ് അറ്റകുറ്റപ്പണിക്ക് തുക അനുവദിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് പൊതുഭരണ വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്. തിരുവനന്തപുരം ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി. നാല് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ചെലവിൽ പൊതുമരാമത്ത് വകുപ്പിന്റെ വൈദ്യുത വിഭാഗം മുഖേന അറ്റകുറ്റപ്പണി നടത്താനാണ് നിർദേശം.


അതേസമയം, വൈദ്യുത അറ്റകുറ്റപ്പണികൾക്ക് മാത്രമായി നാല് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചതിന്റെ ആവശ്യകത സംബന്ധിച്ച് ചോദ്യങ്ങളുയരുന്നുണ്ട്. ഏതെല്ലാം അറ്റകുറ്റപ്പണികളാണ് നടത്തേണ്ടതെന്നോ ഓരോ പ്രവൃത്തിക്കും എത്ര തുക വകയിരുത്തിയെന്നോ ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.


നേരത്തെ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ സാമ്പത്തിക പ്രതിസന്ധിയെയും സർക്കാരിനുണ്ടാകുന്ന വിവിധ ചെലവുകളെയും ധൂർത്തെന്ന് നിരന്തരം വിമർശനം നടത്തിയിരുന്നയാളാണ് വി ഡി സതീശൻ. സർക്കാർ അധികാരത്തിലെത്തിയപ്പോൾ സർക്കാർ ധനം അമിതമായി ഒന്നിനും ചെലവാക്കില്ല എന്നായിരുന്നു വാ​ഗ്ദാനം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home