Deshabhimani

ഐഎസ്എൽ; പഞ്ചാബിനെ സമനിലയിൽ തളച്ച് മുംബൈ സിറ്റി

ottormin

ലിയാൻഡ്രോ ഒട്ടോർമിൻ| Photo: SocialMedia

വെബ് ഡെസ്ക്

Published on Oct 19, 2026, 09:49 PM | 1 min read

ന്യൂഡൽഹി : ഇന്ത്യൻ സൂപ്പർ ലീഗിൽ പഞ്ചാബ് എഫ്‌സിയും മുംബൈ സിറ്റി എഫ്‌സിയും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു (1–1 ). ഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റി മുന്നിലെത്തിയെങ്കിലും അവസാന മിനിറ്റിൽ പഞ്ചാബ് സമനില നേടുകയായിരുന്നു.


65-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ലിയാൻഡ്രോ ഒട്ടോർമിനാണ് മുംബൈ സിറ്റിക്കായി ഗോൾ നേടിയത്. 90-ാം മിനിറ്റിൽ ഗുർകിരത് സിങ് പഞ്ചാബിന്റെ സമനില ഗോൾ നേടി.


രണ്ട് മത്സരങ്ങളിൽ ഒരു ജയവും ഒരു സമനിലയുമായി നാല് പോയിന്റുള്ള പഞ്ചാബ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങളിൽ ഒരു സമനിലയും ഒരു തോൽവിയുമായി ഒരു പോയിന്റുള്ള മുംബൈ സിറ്റി പോയിന്റ് പട്ടികയിൽ 12-ാം സ്ഥാനത്താണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home