Deshabhimani

16കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മൂന്ന് യുവാക്കൾക്കെതിരെ കുടുംബം

suicide

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 19, 2026, 09:41 PM | 1 min read

ലഖ്നൗ: വിദ്യാഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിർഗാവ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമവാസിയായ 16കാരിയെയാണ് ഞായറാഴ്ച വീട്ടിലെ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കൾ ക്ഷേത്രത്തിൽ പോയ സമയം സഹോദരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശേഷം സഹോദരി പുറത്ത് കളിക്കാൻ പോയ സമയത്താണ് പെൺകുട്ടി ജീവനൊടുക്കിയത്.


മൂന്ന് യുവാക്കൾ പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നതായി കുടുംബം പറഞ്ഞു. അതിലൊരാൾ വിവാഹം ചെയ്യണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പെൺകുട്ടിയുടെ ബന്ധു പറഞ്ഞു. യുവാക്കളുടെ ശല്യം വീട്ടിൽ പറഞ്ഞിരുന്നതായും കുടുംബാം​ഗങ്ങൾ പറഞ്ഞു. യുവാക്കളുടെ ശല്യം പെൺകുട്ടിയെ മാനസികമായി വിഷമിപ്പിച്ചിരുന്നതായും ഭയന്നിരുന്നതായും കുടുംബം പറഞ്ഞു. യുവാക്കളുടെ നിരന്തരമായ ശല്യമാണ് പെൺകുട്ടിയുടെ മരണത്തിനു പിന്നിലെന്നും ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home