ad
Deshabhimani

‘തിരുവോണപ്പുലരി’ ഓണസദ്യ കൂപ്പൺ പ്രകാശിപ്പിച്ചു

Thiruvonappulari St Thomas Orthodox Church Youth Movement

തിരുവോണപ്പുലരി ഓണസദ്യ കൂപ്പണിന്റെ പ്രകാശനത്തിൽനിന്ന്‌

വെബ് ഡെസ്ക്

Published on Jul 19, 2026, 05:48 PM | 1 min read

കുവൈത്ത് സിറ്റി: സെന്റ് തോമസ് പഴയപള്ളി ഓർത്തഡോക-്‌സ്‌ ക്രൈസ-്‌തവ യുവജനപ്രസ്ഥാനത്തിന്റെ ‘തിരുവോണപ്പുലരി 2026’ ആഘോഷത്തിന്റെ ഭാഗമായുള്ള ഓണസദ്യയുടെ കൂപ്പൺ പ്രകാശിപ്പിച്ചു. ഇടവക വികാരി ഫാ. കെ ഐ വർഗീസും സഹവികാരി ഫാ. ജോമോൻ ചെറിയാനും നൽകി ജനറൽ കൺവീനർ റോബിൻ ഡാനിയേൽ മാത്യു കൂപ്പൺ പ്രകാശിപ്പിച്ചു. ​ഓണസദ്യ കൂപ്പണിന്റെ ആദ്യവിൽപ്പന ഇടവക ട്രസ്റ്റി റോയി വർഗീസിന് നൽകി ഫുഡ് കൂപ്പൺ കൺവീനർ കെ സി ബിജു ഉദ്ഘാടനംചെയ-്‌തു.


​സെന്റ് പോൾസ് ദേവാലയത്തിൽ നടന്ന ചടങ്ങിൽ ഇടവക ആക-്‌ടിങ്‌ സെക്രട്ടറി മനോജ് സി തങ്കച്ചൻ, മലങ്കര സഭ മാനേജിങ് കമ്മിറ്റിയംഗം പോൾ വർഗീസ്, യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ബിബിൻ കുറ്റികണ്ടത്തിൽ, സെക്രട്ടറി ജിഞ്ചു വർഗീസ് ജേക്കബ്, ട്രഷറർ റോണി ജോൺ, ജോയിന്റ് സെക്രട്ടറിമാരായ അനിത മേരി തോമസ്, റോഷൻ സാം മാത്യു, തിരുവോണപ്പുലരി കൺവീനർമാർ, കോ -കൺവീനർമാർ, കമ്മിറ്റിയംഗങ്ങൾ, യുവജനപ്രസ്ഥാനം മാനേജിങ് കമ്മിറ്റി കോ ഓർഡിനേറ്റർ ഡിമിലോ തോമസ് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home