ad
Deshabhimani

വി എസിന്റെ സ്‌മരണകൾക്ക്‌ നാളെ ഒരാണ്ട്‌

V S
വെബ് ഡെസ്ക്

Published on Jul 20, 2026, 03:16 AM | 1 min read

കൊച്ചി


കേരളത്തിന്റെ സമരസൂര്യൻ വി എസ്‌ അച്യുതാനന്ദന്റെ സ്‌മരണകൾക്ക്‌ ചൊവ്വാഴ്ച ഒരാണ്ട്‌. സിപിഐ എം നേതൃത്വത്തിൽ അനുസ്‌മരണം ജില്ലയിൽ സമുചിതമായി ആചരിക്കും.


തൃപ്പൂണിത്തുറയിലും ദേശാഭിമാനി കൊച്ചി യൂണിറ്റിലും നടക്കുന്ന അനുസ്മരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ശർമ കുന്നുകരയിലും എം അനിൽകുമാർ കിഴക്കമ്പലത്തും സി എം ദിനേശ്‌മണി ഏലൂർ വെസ്റ്റിലും ഉദ്ഘാടനം ചെയ്യും.



ജില്ലാ

സെക്രട്ടറിയറ്റ് അംഗങ്ങളായ സി കെ പരീത് പുതുവൈപ്പിലും ആർ അനിൽകുമാർ മുളവൂരിലും സി ബി ദേവദർശനൻ ആയവനയിലും പി ആർ മുരളീധരൻ കോതമംഗലത്തും ഷാജി മുഹമ്മദ് പൈങ്ങോട്ടൂരും പുഷ്പ ദാസ് വാരപ്പെട്ടിയിലും കെ എസ് അരുൺകുമാർ പള്ളുരുത്തി സൗത്തിലും അനുസ്മരണ യോഗങ്ങള്‍ ഉദ്ഘാടനം ചെയ്യും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home