ad
Deshabhimani

ഡൽഹിയിൽ യുവാവ് കുത്തേറ്റ് മരിച്ചു; രണ്ട് പൊലീസുകാർക്ക് പരിക്ക്

stabbed

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 19, 2026, 05:52 PM | 1 min read

ന്യൂഡൽഹി : വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗീർപുരിയിൽ കത്തിക്കുത്തേറ്റ് ഇരുപതുകാരൻ കൊല്ലപ്പെട്ടു. യുവാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് പൊലീസ് ഹെഡ് കോൺസ്റ്റബിൾമാർക്കും പരിക്കേറ്റു. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. ജഹാംഗീർപുരി ബി ബ്ലോക്കിൽ വെച്ചാണ് പ്രദേശവാസിയായ ഇർഫാൻ എന്ന യുവാവിന് നേരെ ആക്രമണമുണ്ടായത്.


പൊലീസുകാർ ഇർഫാനെ അക്രമികളിൽ നിന്ന് മോചിപ്പിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും സംഘം ഇവരെ പിന്തുടർന്ന് മർദ്ദിക്കുകയായിരുന്നു. തുടർന്ന് ഇർഫാനെ വീണ്ടും ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ചു.


ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home