ചിരി നിർത്താൻ കഴിയാത്ത തമാശകൾ മലയാളികൾക്ക് സമ്മാനിച്ച ജഗദീഷ് എന്ന നടൻ അതൊക്കെ മറ്റൊരാളാണ് ചെയ്തതെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ഗൗരവമേറിയ കഥാപാത്രങ്ങൾ ചെയ്ത് ഇന്ന് സിനിമാ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയാണ്. മൈഡിയർ കുട്ടിച്ചാത്തനിലൂടെ തുടങ്ങിയ സിനിമാ ജീവിതം അഭിനയം, കഥ, തിരക്കഥ, സംഭാഷണം തുടങ്ങി സിനിമയുടെ പല മേഖലകളിലേക്കും