ad
Deshabhimani

നിറത്തെച്ചൊല്ലി സഹപാഠി അധിക്ഷേപിച്ചു: മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

death student
വെബ് ഡെസ്ക്

Published on Jul 19, 2026, 08:49 AM | 1 min read

ജയ്പൂർ: നിറത്തെച്ചൊല്ലി സഹപാഠി അധിക്ഷേപിച്ചതിൽ മനംനൊന്ത് എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. രാജസ്ഥാനിലെ ധോൽപൂരിലാണ് സംഭവം. മധ്യപ്രദേശ് തക്രൗളി സ്വദേശി രാഹുൽ (16) ആണ് മരിച്ചത്. പഠനം തുടരുന്നതിനായി രാജസ്ഥാനിലെ ബന്ധുക്കളോടൊപ്പം താമസിക്കുകയായിരുന്നു രാഹുൽ.


വ്യാഴാഴ്ച സ്‌കൂളിൽ വച്ച് രാഹുലിനെ നിറത്തിന്റെ പേരിൽ സഹപാഠി അധിക്ഷേപിച്ചതായി പൊലീസ് പറഞ്ഞു. അപമാനകരമായ രീതിയിൽ സഹപാഠി നടത്തിയ പരാമർശം രാഹുലിനെ വളരയധികം വിഷമിപ്പിച്ചു. അന്നേ ദിവസം വിഷമത്തോടെയാണ് രാഹുൽ വീട്ടിലേക്ക് മടങ്ങിയതെന്ന് പൊലീസ് പറയുന്നു. പിറ്റേന്ന് ഏറെ നേരം കഴിഞ്ഞിട്ടും രാഹുൽ മുറിയിൽ നിന്ന് പുറത്തിറങ്ങിയില്ല. വീട്ടിലെ മറ്റുള്ളവർ നടത്തിയ പരിശോധനയിലാണ് രാഹുലിനെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.


തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകി. സംഭവത്തൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷിച്ചുവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home