ദൈനംദിന ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തുന്ന പഠനശാഖയാണ് രസതന്ത്രം അഥവാ കെമിസ്ട്രി. പദാർഥങ്ങളുടെ ഘടന, വിവിധ മൂലകങ്ങൾ, സംയുക്തങ്ങൾ, രാസമാറ്റങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിശദ പഠനമാണിത്. ആരോഗ്യമേഖല, വ്യാവസായിക മേഖല, കാർഷിക മേഖല, നിർമാണ മേഖല എന്നിങ്ങനെ നിരവധി മേഖലകളിൽ കെമിസ്ട്രിയുടെ വലിയ സംഭാവനകളുണ്ട്.