print edition വ്യോമയാന പഠനം കേരളത്തിൽ

aviation

എ ഐ പ്രതീകാത്മകചിത്രം

avatar
പ്രൊഫ. കെ പി ജയരാജൻ

Published on Nov 12, 2025, 09:39 AM | 2 min read

വ്യോമയാന മേഖലയിൽ പ്രൊഫഷണലുകളാകാൻ ആഗ്രഹിക്കുന്നവർക്ക് അന്താരാഷ്ട്ര നിലവാരത്തിൽ അധ്യയനവും പരിശീലനവും നൽകുന്ന സ്ഥാപനമാണ് രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി. തിരുവനന്തപുരം അന്താരാഷ്ട വിമാനത്താവളത്തിൽ സംസ്ഥാന സർക്കാരിനുകീഴിലാണ് പഠനപരിശീലന കേന്ദ്രം പ്രവർത്തിക്കുന്നത്. ​


സവിശേഷത


അനുദിനം മാറിക്കൊണ്ടിരിക്കുന്ന വ്യോമയാന സാങ്കേതിക മേഖലയിലെ വ്യത്യസ്ത ആവശ്യങ്ങൾക്കനുസൃതമായാണ് കോഴ്സുകൾ. എയ്റോസ്പേസ് ഏവിയേഷൻ നൂതന വിദ്യകളിൽ നേതൃത്വം നൽകാൻ പര്യാപ്തമായ പരിശീലനവും ഇവിടെ ലഭിക്കും. കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റിന്റെ അക്രഡറ്റേഷനുള്ള ഈ സ്ഥാപനത്തിലെ കോഴ്സുകൾക്ക് എഐസിടിഇ അംഗീകാരവും ഉണ്ട്. ​


കോഴ്സുകൾ


​കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് (സിപിഎൽ) കോഴ്സ്, സ്റ്റുഡന്റ്‌ പൈലറ്റ് ലൈസൻസ് (എസ്-പിസി) കോഴ്സ്, പ്രൈവറ്റ് പൈലറ്റ് ലൈസൻസ് (പിപിസി) കോഴ്സ് തുടങ്ങിയവയാണ് ഈ സ്ഥാപനത്തിലെ പഠന പ്രോഗ്രാമുകൾ. എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനിയറിങ്ങിൽ ഡിപ്ലോമ കോഴ്സിനും ചേരാം. ഉപകരണറേറ്റിങ്, മൾട്ടി എൻജിൻ റേറ്റിങ്, വിദേശ ലൈസൻസ് പരിവർത്തനം തുടങ്ങിയ പഠന സൗകര്യങ്ങളുമുണ്ട്.


തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പ്രധാന പരിശീലനം നടക്കുന്നത്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഭാഗികമായി നടക്കാറുണ്ട്. പരിശീലനത്തിനായി നാലു സിംഗിൾ എഞ്ചിൻ വിമാനങ്ങൾ, ഒരു മൾട്ടി എഞ്ചിൻ വിമാനം, ഫ്ലെറ്റ് സിമുലേറ്റർ തുടങ്ങിയ സംവിധാനങ്ങൾ സ്ഥാപനത്തിൽ ഒരുക്കിയിട്ടുണ്ട്. എയർക്രാഫ്റ്റ് മെയിന്റനൻസിനായി സുസജ്ജമായ ഹാങ്ങറുമുണ്ട്. ​


വിങ്സ് പദ്ധതി


പൈലറ്റ് ആകാനുള്ള പരിശീലനത്തിന്‌ പ്രവേശനം ലഭിക്കുന്ന പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലെ വിദ്യാർഥികൾക്ക് നൽകുന്ന സ്കോളർഷിപ് പദ്ധതിയാണ് വിങ്സ്. ഇതുപ്രകാരം കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കോഴ്സ് തുടങ്ങിയ പ്രോഗ്രാമുകൾക്ക് പ്രവേശന യോഗ്യത നേടുന്ന എല്ലാ പട്ടിക വിഭാഗം വിദ്യാർഥികളുടെയും മുഴുവൻ പഠന ചെലവും കേരളസർക്കാർ വഹിക്കും. ​


ഗ്രൗണ്ട് ക്ലാസ് പരിശീലനം


ഇപ്പോൾ അപേക്ഷിക്കാം ​കൊമേഴ്സ്യൽ പൈലറ്റ് ട്രെയിനിങ് കോഴ്സിന്റെ ആദ്യഘട്ടമായ ഗ്രൗണ്ട് പരിശീലനത്തിന് രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമി ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കോഴ്സ് ദൈർഘ്യം 6 മാസം.ഹയർ സെക്കന്ററി/ തത്തുല്യം പരീക്ഷയിൽ 50 ശതമാനം മാർക്കോടെ ജയിച്ചവർക്കും അല്ലെങ്കിൽ മാത്തമാറ്റിക്സ്, ഫിസിക്സ് ഇംഗ്ലീഷ് വിഷയങ്ങൾ ചേർന്ന് 55 ശതമാനം മാർക്കോടെ പാസായവർക്കും അപേക്ഷിക്കാം. പട്ടിക വിഭാഗം വിദ്യാർഥികൾക്ക് ഇത് യഥാക്രമം 45/ 50 ശതമാനം മാർക്ക് മതി. ഇന്റർവ്യൂ വഴിയാണ് പ്രവേശനം. ഫീസ് 3,00,000 രൂപ.


അക്കാദമിയുടെ വെബ്സൈറ്റിൽനിന്ന്‌ അപേക്ഷാഫോറം ഡൗൺലോഡ് ചെയ്‌ത്‌ അപേക്ഷാഫീസ് 2000 രൂപ (പട്ടിക വിഭാഗം/ ഒഇസി 1500 രൂപ)യുടെ ബാങ്ക് ഡ്രാഫ്റ്റ് സഹിതം തപാലിൽ അയക്കണം. എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ പേരിൽ സ്ഥാപനത്തിന്റെ പേര് ചേർത്താണ് ബാങ്ക് ഡ്രാഫ്റ്റ് എടുക്കേണ്ടത്. അപേക്ഷ രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി, തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട്, ബീച്ച് പിഒ, തിരുവനന്തപുരം 695007 എന്ന വിലാസത്തിൽ നവംബർ 15നകം എത്തിക്കണം. വിവരങ്ങൾക്ക്: ww w.rajivgandhiacademyforaviationtechnology.org.ഫോൺ:0471/2501977,8547246538,7012297166. ഇ–മെയിൽ: ragaat @gmail.com



deshabhimani section

Related News

View More
0 comments
Sort by

Home