ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ എംടെക്

iiit kottayam
avatar
ഡോ. രാജേഷ്‌ ബാബു കെ ആർ

Published on Nov 05, 2025, 10:26 AM | 2 min read

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി കോട്ടയം ഈ വർഷം ആരംഭിക്കുന്ന ഇ- എംടെക് പ്രോഗ്രാമിന്‌ ഇപ്പോൾ അപേക്ഷിക്കാം. 60 ക്രെഡിറ്റുകൾ ഉൾക്കൊള്ളുന്ന കോഴ്സ് സ്വയം പഠനത്തിലൂടെ വിദ്യാർഥികൾക്ക് 2 മുതൽ 4 വർഷംവരെയുള്ള കാലയളവിൽ പൂർത്തിയാക്കാം. ആവശ്യമായ കോഴ്‌സ് വർക്ക് പൂർത്തിയാക്കിയതിനുശേഷമേ പ്രോജക്റ്റ് ഘടകം ഏറ്റെടുക്കാൻ കഴിയൂ. ഇ- എംടെക് പ്രോഗ്രാമിന് കീഴിൽ പൂർത്തിയാക്കിയ ആകെ ക്രെഡിറ്റുകളുടെ എണ്ണം മുഴുവൻ സമയ എംടെക് പ്രോഗ്രാമിന് തുല്യമാണ്. ഓൺലെെനിൽ നവംബർ 20 വരെ അപേക്ഷിക്കാം. ജനുവരി ഒമ്പതുമുതൽ ക്ലാസ് ആരംഭിക്കും.


പ്രോഗ്രാമുകൾ


1. ഇ- എംടെക് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്‌, ഡാറ്റ സയൻസ്

2. ഇ- എംടെക് ഇൻ സൈബർ സെക്യുരിറ്റി ആൻഡ്‌ ഡിജിറ്റൽ ഫോറൻസിക്സ്


​യോഗ്യത


ഏതെങ്കിലും വിഷയത്തിൽ ബിടെക്/ബിഇ/എഎംഐഇ ബിരുദം,അല്ലെങ്കിൽ സിഎസ്/ഐടി/മാത്തമാറ്റിക്സ്/ഫിസിക്സ്/സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിൽ എംസിഎ, എംഎസ്‌സി/എംഎസ് അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ നാല് വർഷത്തെ ബിരുദം (ഓണേഴ്സ് അല്ലെങ്കിൽ ഓണേഴ്സ് വിത്ത് റിസർച്ച്) നേടിയിരിക്കണം, യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 60% മാർക്കുണ്ടായിരിക്കണം. അപേക്ഷയ്ക്കൊപ്പം യോഗ്യത പരീക്ഷയുടെ കോപ്പി അപ്‌ലോഡ്‌ ചെയ്യണം. എസ്‌സി/ എസ്ടി, വനിതകൾ എന്നിവർക്ക് 250 രൂപയും മറ്റുള്ളവർക്ക് 500 രൂപയുമാണ് അപേക്ഷ ഫീസ്‌.


​കോഴ്സ് ഫീ


ആകെ കോഴ്സ് ഫീസ്‌ 3 ലക്ഷം രൂപയാണ്. തിരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞാൽ, ഏതെങ്കിലും കാരണത്താൽ വിദ്യാർഥി രജിസ്റ്റർ ചെയ്യാൻ തയ്യാറാകുന്നില്ലെങ്കിലോ ഒരു പ്രത്യേക സെമസ്റ്ററിനായി ഇടവേള എടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലോ, പ്രോഗ്രാമിന്റെ തുടർച്ച ഉറപ്പാക്കാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അപേക്ഷ നൽകി 10,000 രൂപ ഫീസ് അടച്ച് ഒരു സെമസ്റ്റർ ഇടവേളയ്ക്ക് അഭ്യർഥിക്കാം. പ്രവേശനത്തിനും ക്ലാസുകൾ ആരംഭിച്ചതിനുംശേഷം വിദ്യാർഥി പിൻവാങ്ങിയാൽ അടച്ച ഫീസ് നഷ്ടപ്പെടും.


പഠനരീതി


ക്ലാസുകൾ, വെർച്വൽ ലാബ് സെഷനുകൾ, മിഡ്-സെമസ്റ്റർ പരീക്ഷ എന്നിവ ഓൺലൈൻ മോഡിൽ നടത്തും.അവസാന സെമസ്റ്റർ പരീക്ഷയും ഫൈനൽ പ്രോജക്റ്റ് അവലോകനവും ഓഫ്‌ലൈൻ മോഡിൽ നടത്തും. മതിയായ ഉദ്യോഗാർഥികളുടെ ലഭ്യതയ്ക്കും ഭരണപരമായ സാധ്യതയ്ക്കും വിധേയമായി, തിരുവനന്തപുരത്തെ ഓഫ്-ക്യാമ്പസ് സെന്റർ, കോട്ടയത്തെ മെയിൻ ക്യാമ്പസ്, കൊച്ചി, ബാംഗ്ലൂർ പോലുള്ള മറ്റ് കേന്ദ്രങ്ങൾ എന്നിവയായിരിക്കും ഓഫ്‌ലൈൻ പരീക്ഷാ കേന്ദ്രങ്ങൾ.തത്സമയ റെക്കോർഡിങ്‌, സമർപ്പണം, വിലയിരുത്തൽ എന്നിവ ഇൻ-ഹൗസ് വികസിപ്പിച്ച പ്ലാറ്റ്‌ഫോമിലായിരിക്കും. വിവരങ്ങൾക്ക്‌: emtech.iiitkottay am .ac.in



deshabhimani section

Related News

View More
0 comments
Sort by

Home