സിയാലിൽ വിവിധ കോഴ്സുകൾ

ഡോ. രാജേഷ് ബാബു കെ ആർ
Published on Nov 12, 2025, 10:00 AM | 3 min read
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (സിയാല്‍) അനുബന്ധ കമ്പനിയാണ് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ സര്‍വീസസ് ലിമിറ്റഡ് (സിഐഎഎസ്എൽ). വിവിധ കോഴ്സുകൾ വാഗ്‌ദാനം ചെയ്യുന്ന വ്യോമയാന അക്കാദമി സിഐഎഎസ്എൽ നടത്തുന്നുണ്ട്. വ്യോമയാന മേഖലയില്‍ താൽപ്പര്യമുള്ളവർക്ക് പരിശീലനം നൽകുകയാണ് ലക്ഷ്യം. മൂന്നുതരം കോഴ്സുകളാണ് അക്കാദമി നല്‍കുന്നത്. കുസാറ്റ് അംഗീകൃത കോഴ്സുകള്‍, ഹ്രസ്വകാല കോഴ്സുകള്‍, ഐയാട്ട കോഴ്സുകള്‍ എന്നിവ.
കുസാറ്റ് അംഗീകൃത കോഴ്സുകള്‍
അഡ്വാൻസ്ഡ് ഡിപ്ലോമ ഇന്‍ എയർക്രാഫ്റ്റ് റെസ്ക്യൂ ആൻഡ് ഫയർഫൈറ്റിങ്: ഈ പരിശീലന പരിപാടിയുടെ ലക്ഷ്യം വിമാന രക്ഷാപ്രവർത്തനത്തിലും അഗ്നിശമനസേനയിലും മികവ് പുലർത്തുന്നതിന് ആവശ്യമായ അറിവ്, കഴിവുകൾ, പ്രായോഗിക പരിചയം എന്നിവ നല്‍കും. എയര്‍പോര്‍ട്ടുകളില്‍ ജോലി സാധ്യത നല്‍കുന്ന ഒരു കോഴ്സാണിത്. രണ്ട് സെമസ്റ്റര്‍ അടങ്ങുന്ന ഒരു വര്‍ഷമാണ് കോഴ്സിന്റെ കാലാവധി. 18 വയസ്സ് കഴിഞ്ഞിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, മാത്ത്മാറ്റിക്‌സ് വിഷയങ്ങളോടുകൂടി പന്ത്രണ്ടാം ക്ലാസ് പാസായവര്‍ക്കും ഈ വിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. പ്രവേശന പരീക്ഷ, കായികക്ഷമത ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ആകെ സീറ്റ് 50.
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ മാനേജ്‌മെന്റ്: എയര്‍ലൈന്‍ മാനേജ്‌മെന്റ്, എയര്‍പോര്‍ട്ട് മാനേജ്‌മെന്റ്, ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് സര്‍വീസസ്, എയര്‍കാര്‍ഗോ മാനേജ്‌മെന്റ് എന്നീ ജോലികള്‍ക്ക് ആവശ്യമായ അടിസ്ഥാനപരമായ അറിവുകള്‍ നല്‍കുന്നു. രണ്ട് സെമസ്റ്റര്‍ അടങ്ങുന്ന ഒരു വര്‍ഷമാണ് കോഴ്സിന്റെ കാലാവധി. പ്രായപരിധി 20 വയസ്സ്. അംഗീകൃത സര്‍വകലാശാലകളില്‍നിന്നുള്ള ബിരുദമാണ് യോഗ്യത. കൂടാതെ ഇംഗ്ലീഷില്‍ ആശയവിനിമയം കഴിവ് വേണം. പ്രവേശന പരീക്ഷ, ഗ്രൂപ്പ് ചര്‍ച്ച, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ആകെ സീറ്റ് 50.
സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ എയര്‍പോര്‍ട്ട് പാസഞ്ചര്‍ സര്‍വീസ് മാനേജ്‌മെന്റ്: ചെക്ക് ഇന്‍ പ്രൊസീജര്‍, രേഖകളുടെ പരിശോധന, ലഗേജ് കൈകാര്യം ചെയ്യല്‍, ബോര്‍ഡിങ് പാസ് നല്‍കല്‍, ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് പ്രൊസീജര്‍ എന്നീ ജോലികള്‍ക്ക് ആവശ്യമായ നൈപുണികള്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. ഒരു സെമസ്റ്റര്‍മാത്രമുള്ള ആറുമാസം കാലാവധിയുള്ള കോഴ്സാണിത്. പ്രായപരിധി 20–26 വയസ്സ്. അംഗീകൃത സര്‍വകലാശാല ബിരുദമാണ് യോഗ്യത. ഇംഗ്ലീഷില്‍ ആശയവിനിമയ കഴിവ് വേണം. പ്രവേശന പരീക്ഷ, ഗ്രുപ്പ് ചര്‍ച്ച, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ആകെ സീറ്റ് 50.
സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ എയര്‍പോര്‍ട്ട് റാമ്പ് സര്‍വീസ് മാനേജ്‌മെന്റ്: റാമ്പ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക, എയര്‍ക്രാഫ്റ്റ് ലോഡിങ് ആന്‍ഡ് അണ്‍ലോഡിങ്, ബാഗേജ്, കാര്‍ഗോ കൈകാര്യം ചെയ്യല്‍ എന്നിവയ്ക്ക് ആവശ്യമായ അറിവും ലഭ്യമാക്കും. ഒരു സെമസ്റ്റര്‍ മാത്രമുള്ള ആറുമാസം കാലാവധിയുള്ള കോഴ്സാണിത്. പ്രായപരിധി 20 വയസ്സ് കഴിഞ്ഞിരിക്കണം. അംഗീകൃത സര്‍വകലാശാലകളില്‍നിന്നുള്ള ബിരുദമാണ് യോഗ്യത. ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താനുള്ള കഴിവ് വേണം. പ്രവേശന പരീക്ഷ, ഗ്രൂപ്പ് ചര്‍ച്ച, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ആകെ സീറ്റ് 50.
ഹ്രസ്വകാല കോഴ്സുകള്‍
വ്യോമയാന മാനേജ്‌മെന്റ് പരിശീലന പരിപാടി: എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (എസിഐ) അംഗീകരിച്ച കോഴ്സാണിത്. കാലാവധി 10 ദിവസം. ആകെ സീറ്റ് 50. വ്യോമയാന സ്ഥാപനങ്ങൾ/കോളേജുകൾ വഴി അയക്കുന്ന വിദ്യാർഥികൾക്ക് പങ്കെടുക്കാം.
വ്യോമയാന മാനേജ്‌മെന്റിനെക്കുറിച്ചുള്ള പരിശീലന പരിപാടി: കാലാവധി 15 ദിവസം. ആകെ സീറ്റ് 50. വ്യോമയാന സ്ഥാപനങ്ങൾ/കോളേജുകൾ വഴി അയക്കുന്ന വിദ്യാർഥികൾക്ക് പങ്കെടുക്കാം .
എയർ കാർഗോ ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റിൽ പരിശീലനം: കാലാവധി 5 ദിവസം. ആകെ സീറ്റ് 50. വ്യോമയാന സ്ഥാപനങ്ങൾ/കോളേജുകൾ വഴി അയക്കുന്ന വിദ്യാർഥികൾക്ക് പങ്കെടുക്കാം .
എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനിയറിങ്ങിന്റെ അടിസ്ഥാന കോഴ്സ്: ആകെ സീറ്റ് 20. ഡിജിസിഎ അംഗീകൃത പരിശീലന സ്ഥാപനത്തിൽനിന്ന് എഎംഇ പരിശീലനം വിജയകരമായി പൂർത്തിയാക്കിയവര്‍ക്കും എയറോനോട്ടിക്കൽ എൻജിനിയറിങ്ങിൽ ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം .
ജൂനിയർ ഫയർ ഓഫീസർമാരുടെ (ജെഎഫ്ഒ) പരിശീലന പരിപാടി: കാലാവധി 35 ദിവസം. ആകെ സീറ്റ് 20. ARFF-നെ കുറിച്ചുള്ള ഒരു അടിസ്ഥാന കോഴ്‌സ് അല്ലെങ്കിൽ സമാനമായ ഒരു അഗ്നിശമന കോഴ്‌സ് പൂർത്തിയാക്കിയവര്‍ക്കും ഏതെങ്കിലും അഗ്നിശമനവകുപ്പിൽ 6 വർഷത്തെ പരിചയമുള്ളവര്‍ക്കും എയർപോർട്ട് ഓപ്പറേറ്റർ സ്പോൺസർ ചെയ്യുന്നവര്‍ക്കും അപേക്ഷിക്കാം.
വിമാന രക്ഷാപ്രവർത്തനത്തെയും അഗ്നിശമനസേനയെയും കുറിച്ചുള്ള അടിസ്ഥാന പരിശീലന കോഴ്‌സ്: കാലാവധി 120 ദിവസം. ആകെ സീറ്റ് 50. സേവനമനുഷ്ഠിക്കുന്ന ARFF ഉദ്യോഗസ്ഥർക്കോ/ അവരുടെ എയർപോർട്ട് ഓപ്പറേറ്റർ സ്പോൺസർ ചെയ്യുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥിക്കോ അപേക്ഷിക്കാം.
വ്യോമയാന വ്യവസായത്തിനുള്ള അടിസ്ഥാന അഗ്നിശമനവും സുരക്ഷയും സംബന്ധിച്ച പരിശീലനം: കാലാവധി 30 ദിവസം. ആകെ സീറ്റ് 50. പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കും അപേക്ഷിക്കാം. വ്യോമയാന
അഗ്നിശമനസേനാംഗങ്ങള്‍ക്കുള്ള റിഫ്രഷർ കോഴ്‌സ്: കാലാവധി 1 ദിവസം. ആകെ സീറ്റ് 50. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകൾക്ക് അപേക്ഷിക്കാം. വിമാനത്താവള പ്രവർത്തനങ്ങളിലെ മാനുഷിക ഘടകങ്ങളെക്കുറിച്ചുള്ള പരിശീലന പരിപാടി: കാലാവധി 2 ദിവസം. ആകെ സീറ്റ് 50. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകൾക്ക് അപേക്ഷിക്കാം.
എയർക്രാഫ്റ്റ് മാർഷലിങ് ആന്‍ഡ് ഹെഡ്‌സെറ്റ് കമ്യൂണിക്കേഷൻ പരിശീലനം: കാലാവധി 1 ദിവസം. ആകെ സീറ്റ് 50. എയർലൈൻസ് ജീവനക്കാർ, ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജീവനക്കാർ, എയർക്രാഫ്റ്റ് ടെക്‌നീഷ്യൻമാർ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഇവ കൂടാതെ വിവിധ അയാട്ട കോഴ്‌സുകളുമുണ്ട്. വിവരങ്ങൾക്ക്: ww w.ciasl.aero/ ഫോ ൺ:91-4842611785









0 comments