print edition ഐഐഎഫ്ടിയിൽ മാനേജ്മെന്റ്‌ പ്രോഗ്രാമുകൾ

DIGITAL EDUCATION
avatar
പി കെ അൻവർ മുട്ടാഞ്ചേരി

Published on Nov 12, 2025, 10:09 AM | 1 min read

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിൽ (ഐഐഎഫ്ടി) 2026– -28 അധ്യയന വർഷത്തെ രണ്ടുവർഷ എംബിഎ പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.


ബിസിനസ് അനലറ്റിക്സ്, ഇന്റർനാഷണൽ ബിസിനസ് എന്നിവയാണ് സ്‌പെഷ്യലൈസേഷനുകൾ. ഐഐഎമ്മുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ക്യാറ്റ് (CAT) 2025 സ്കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. നവംബർ 30ന്‌ ആണ് ക്യാറ്റ് പരീക്ഷ. ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവർക്ക് ഗ്രൂപ്പ് ഡിസ്‌കഷനും പേഴ്സണൽ ഇന്റർവ്യുവും ഉണ്ടാകും. ​


എംബിഎ ഇന്റർനാഷണൽ
ബിസിനസ്


പ്രധാന ക്യാമ്പസായ ഡൽഹിയിലും കൊൽക്കത്ത, ഗിഫ്റ്റ് സിറ്റി (ഗുജറാത്ത്), കാക്കിനട (ആന്ധ്രപ്രദേശ്) എന്നിവിടങ്ങളിലുമായി 720 സീറ്റുണ്ട്. 50 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് യോഗ്യത. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് മതി. ഡൽഹി, കൊൽക്കത്ത ക്യാമ്പസുകളിൽ 21.32 ലക്ഷവും കാക്കിനട, ഗിഫ്റ്റ് സിറ്റി ക്യാമ്പസുകളിൽ 19.68 ലക്ഷവുമാണ് കോഴ്സ് ഫീസ്. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് ട്യൂഷൻ ഫീസിൽ 50 ശതമാനം ഇളവുണ്ട്. ​


എംബിഎ ബിസിനസ് അനലറ്റിക്സ്


ഡൽഹി ക്യാമ്പസിൽ 60 സീറ്റാണുള്ളത്. മാത്തമാറ്റിക്സ്/ സ്റ്റാറ്റിസ്റ്റിക്സ് അടങ്ങിയ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും സ്ട്രീമിലുള്ള ബിഇ/ ബിടെക് അല്ലെങ്കിൽ മാത്തമാറ്റിക്സ് (അപ്ലൈഡ് മാത്‌സ് പരിഗണിക്കില്ല) അടങ്ങിയ പ്ലസ്ടു കഴിഞ്ഞുള്ള ബിരുദമാണ് പ്രവേശന യോഗ്യത. ഏത് ബിരുദമാണെങ്കിലും 50 ശതമാനം മാർക്ക് വേണം. 17,87,506 രൂപയാണ് കോഴ്‌സ് ഫീസ്. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് ട്യൂഷൻ ഫീസിൽ 50 ശതമാനം ഇളവ്‌ ലഭിക്കും. ​


അപേക്ഷ 
28 വരെ


ഓൺലെെനായി നവംബർ 28 വരെ അപേക്ഷിക്കാം. പ്രായപരിധിയില്ല. ഇന്റർനാഷണൽ ബിസിനസ് പ്രോഗ്രാമിന് 3000 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് 1500 രൂപ മതി. ബിസിനസ് അനലറ്റിക്സ് പ്രോഗ്രാമിന് യഥാക്രമം 2000, 1000 രൂപയും. അപേക്ഷാരീതി അടക്കമുള്ള വിശദാംശങ്ങൾ വെബ്സൈറ്റിലുണ്ട്. വിവരങ്ങൾക്ക്‌: www.iift.ac.in, Email admission@iif t.edu, ഫോൺ: 01139147213.



deshabhimani section

Related News

View More
0 comments
Sort by

Home