രാഹുൽ ഈശ്വറിന്റെ ലാപ്ടോപ്പ് പിടിച്ചെടുത്തു; പരിശോധനയ്ക്ക് അയക്കും

തിരുവനന്തപുരം: അതിജീവിതക്കെതിരെ സൈബർ ആക്രമണം നടത്തിയ കേസിൽ അറസ്‌റ്റിലായ രാഹുൽ ഇൗശ്വറിനെ പൗഡിക്കോണത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വീട്ടിൽ നിന്നും രാഹുല്‍ ഈശ്വറിന്റെ ലാപ്ടോപ് പിടിച്ചെടുത്തു. അറസ്റ്റിലാകുംമുന്‍പ് രാഹുല്‍ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ലാപ്‌ടോപ് ഒളിപ്പിച്ചുവയ്ക്കുന്നതായി പറഞ്ഞിരുന്നു. കണ്ടെടുത്ത ലാപ്ടോപ് വിശദ പരിശോധനക്കായി ഫോറൻസിക് ലാബിന് കൈമാറും.
തിങ്കളാഴ്‌ച രാവിലെ പത്തരയോടെയാണ് സൈബർ പൊലീസ് തെളിവെടുപ്പിനായി രാഹുലുമായി അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ആക്രമണത്തിന് ഇരയായ അതിജീവിതയെ സൈബർ ഇടങ്ങളിലും ചാനൽ ചർച്ചയിലും അപകീർത്തിപ്പെടുത്തിയതിന് ഞായാറാഴ്‌ച രാത്രിയാണ് രാഹുൽ ഇൗശ്വർ അറസ്‌റ്റിലായത്.
ജാമ്യം കിട്ടാത്ത വകുപ്പ് ഉൾപ്പെടെയാണ് രാഹുൽ ഇൗശ്വറിനെതിരെ ചുമതത്തിയത്. ഞായാറാഴ്‌ച വൈകിട്ട് ഏഴോടെ കസ്‌റ്റഡിയിലെടുത്ത രാഹുലിനെ നന്ദാവനം എ ആർ ക്യാമ്പിൽ എത്തിച്ച് സൈബർ പൊലീസ് അസി.കമീഷണർ അടക്കമുള്ളവർ വിശദമായി ചോദ്യം ചെയ്‌തിരുന്നു. തുടർന്ന് അറസ്‌റ്റ് രേഖപ്പെടുത്തിയ അദ്ദേഹത്തെ വൈദ്യ പരിശോധനക്കും വിധേയനാക്കിയിരുന്നു. തെളിവെടുപ്പിന് ശേഷം രാഹുലിനെ ആശുപത്രിയിലെത്തിച്ച് വീണ്ടും വൈദ്യ പരിശോധന നടത്തി. ഉടൻ കോടതിയിൽ ഹാജരാക്കും.








0 comments