ബുക്ക് മൈ ഷോയില്‍ ട്രെന്‍ഡിങ് ആയി 'കളങ്കാവല്‍'

കൊച്ചി: മമ്മൂട്ടി, വിനായകന്‍ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവ'ലിന്റെ കേരളാ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് തിങ്കളാഴ്ച ആരംഭിച്ചു. ബുക്കിങ് ആരംഭിച്ച നിമിഷം മുതല്‍ തന്നെ ചിത്രം ബുക്ക് മൈഷോയില്‍ ട്രെന്‍ഡിങ് ആയിരിക്കുകയാണ്. പതിനായിരത്തിനു മുകളില്‍ ടിക്കറ്റുകളാണ് ബുക്കിങ് ആരംഭിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ചിത്രത്തിന്റേതായി ബുക്ക് മൈ ഷോ ആപ്പിലൂടെ വിറ്റു പോയത്.
ഡിസംബര്‍ അഞ്ചിനാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം വേഫെറര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച 'കളങ്കാവല്‍', മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.
ചിത്രത്തിന്റെ പ്രീ റിലീസ് ടീസര്‍ തിങ്കളാഴ്ച പുറത്തു വരും. വൈകുന്നേരം ഏഴരക്കാണ് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്യുക. കൊച്ചിയില്‍ നടക്കുന്ന ടീസര്‍ ലോഞ്ച് ചടങ്ങില്‍ മമ്മൂട്ടിക്കൊപ്പം ചിത്രത്തിലെ 23 നായികമാരും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും മലയാള സിനിമയിലെ പ്രമുഖതാരങ്ങളും പങ്കെടുക്കും. ചിത്രത്തിന്റെ രണ്ടാം ടീസര്‍ ആണ് പ്രീ റിലീസ് ടീസര്‍ ആയി എത്തുന്നത്.








0 comments