1949 നവംബർ 26 ആയിരുന്നു ഭരണഘടനാ നിർമാണസമിതി ഭരണഘടനയ്ക്ക് അംഗീകാരം നൽകിയത് എന്ന് നമുക്കറിയാം. തീയതി പോലെ പ്രസക്തമാണ് തൊട്ട് തലേ ദിവസമായ 25-ന് ഇന്ത്യൻ ഭരണഘടന ഔപചാരികമായി അംഗീകരിക്കുന്നതിന് തൊട്ടുമുമ്പ്, ഭരണഘടനാ അസംബ്ലിയിൽ നടത്തിയ തൻ്റെ അവസാന പ്രസംഗത്തിൽ ഡോ. ബി. ആർ. അംബേദ്കർ സുപ്രധാനമായൊരു മുന്നറിയിപ്പ്- "മതപരമായ കാര്യങ്ങളിൽ ഭക്തി മോക്ഷത്തിലേക്ക് നയിച്ചേക്കാം. എന്നാൽ രാഷ്ട്രീയത്തിൽ, ഭക്തി അഥവാ വീരാരാധന, ഉറപ്പായും അധോഗതിലേക്കും ആത്യന്തികമായി ഏകാധിപത്യത്തിലേക്കും നയിക്കും."