ഖേലോ ഇന്ത്യ: വോളിബോളിൽ കലിക്കറ്റിന് ആദ്യസ്വർണം

തേഞ്ഞിപ്പലം : ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് 2025-ൽ കലിക്കറ്റ് സർവകലാശാല പുരുഷ വോളിബോൾ ടീം ആദ്യമായി സ്വർണമെഡൽ നേടി. ശക്തരായ തമിഴ്നാട് എസ്ആർഎം സർവകലാശാല ടീമിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് നേട്ടം. (21–25,25–21,25–22,25–16). കോഴിക്കോട് സായി സെൻ്ററിലെ പരിശീലകനായ ലിജോ ജോണിന് കീഴിലാണ് ടീമിൻ്റെ നേട്ടം. താരങ്ങൾ: എം സച്ചിൻ പിള്ള (ക്യാപ്റ്റൻ), മുഹമ്മദ് ഫൈസൽ, അസ്വൽ ഷാനിദ്, എസ് സുധിർ കുമാർ, ഹാദി മൻസൂർ, ജോയൽ ജോർജ്, കെ എസ് അർഷദ്, മിസ്-അബ് താൻവീർ, ടി അബ്ദുൽ ജലീൽ, മുഹമ്മദ് ഫവാസ്, കെ വി ആദിത്, ആർ ശ്രീജിത്ത്, കെ ആർ അക്ഷയ്, രാഹുൽ കുമാർ. ലിജോ ജോൺ(മുഖ്യ പരിശീലകൻ), എസ് യു അർജുൻ, ജിബിൻ (സഹപരിശീലകർ), ഡോ. സ്റ്റാലിൻ റഫേൽ (മാനേജർ).








0 comments