'കേരളത്തിൽ പ്രകൃതി ആദരിക്കപ്പെടുകയാണെന്ന് റഷ്യന്‍ സഞ്ചാരി; വീഡിയോ വൈറൽ

clean
വെബ് ഡെസ്ക്

Published on Nov 12, 2025, 12:55 PM | 1 min read

കൊച്ചി: ഇന്ത്യയിലെ സഞ്ചാരത്തിൽ തന്‍റെ പ്രിയപ്പെട്ട സംസ്ഥാനം ഏതാണെന്ന് വെളിപ്പെടുത്തിയ റഷ്യൻ വിനോദ സഞ്ചാരിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. റഷ്യയിൽ നിന്നുള്ള ട്രാവൽ വ്ലോഗറായ അമിന ഫൈൻഡ്സ് രാജ്യത്തിന്‍റെ പലഭാഗങ്ങളും സന്ദർശിച്ച ശേഷമാണ് കേരളമാണ് തന്റെ ഏറ്റവും പ്രിയപ്പെട്ട ഇടമെന്ന് കുറിച്ചത്.


ഇന്ത്യയിൽ ഉടനീളം സഞ്ചരിച്ചതിന് ശേഷം, ഒടുവിൽ എനിക്ക് പ്രിയപ്പെട്ട സ്ഥലം കണ്ടെത്താൻ കഴിഞ്ഞു. കേരളത്തിന്‍റെ ശാന്തവും സമാധാനപരവുമായ അന്തരീക്ഷമാണ് തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചതെന്ന് അമിന ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു. ഇന്ത്യയിലെങ്ങും താൻ കണ്ട മനോഹരമായ കാഴ്ചകൾക്കും സ്നേഹമുള്ള ആളുകൾക്കും അപ്പുറം, കേരളത്തെ വേറിട്ടു നിർത്തുന്ന നിരവധി ഘടകങ്ങൾ ഉണ്ടെന്നും അവരെഴുതി.


കേരളത്തിന്‍റെ വൃത്തിയും ജനങ്ങൾ പരിസ്ഥിതിക്ക് നൽകുന്ന ശ്രദ്ധയും അമിനയുടെ പ്രശംസ ഏറ്റുവാങ്ങി. 'ആളുകൾ അവരുടെ ചുറ്റുപാടുകളെക്കുറിച്ച് എത്രമാത്രം ശ്രദ്ധാലുക്കളാണെന്ന് വ്യക്തമായി. തെരുവുകൾ വൃത്തിയുള്ളതാണ്. റീസൈക്ലിംഗ് ബിന്നുകൾ സാധാരണമാണെന്നും കേരളത്തിൽ പ്രകൃതി ചൂഷണം ചെയ്യപ്പെടുന്നതിന് പകരം ആദരിക്കപ്പെടുകയാണെന്നും അമിന കൂട്ടിച്ചേർത്തു.




സംസ്ഥാന സർക്കാരിന്റെ 'മാലിന്യമുക്തം നവകേരളം' ശുചീകരണ പദ്ധതിയിലൂടെയാണ് കേരളം ശുചിത്വ മേഖലയിൽ ബഹുദൂരം മുന്നിലെത്തിയത്. ശാസ്ത്രീയമായ മാലിന്യ സംസ്കരണം നടപ്പിലാക്കാനും മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നത് ഒഴിവാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ഈ പദ്ധതിയുടെ ഭാഗമായാണ് വീ‍ഡിയോയിൽ പറഞ്ഞിരിക്കുന്ന റീസൈക്ലിംഗ് ബിന്നുകൾ സംസ്ഥാനത്ത് ഉടനീളം സ്ഥാപിച്ചത്. അജൈവ മാലിന്യങ്ങൾ ശേഖരിച്ച് പുനരുപയോഗിക്കുന്നതിനും ജൈവ മാലിന്യം സംസ്കരിക്കുന്നതിനും വിവിധ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

















deshabhimani section

Related News

View More
0 comments
Sort by

Home