എന്റെ ഭൗതികശരീരം കാണാൻ ബിജെപി-ആർഎസ്എസുകാരെ അനുവദിക്കരുത്; ഏറ്റവും വലിയ തെറ്റ് ഇവർക്കൊപ്പം പ്രവർത്തിച്ചത്; ആത്മഹത്യാ കുറിപ്പ് പുറത്ത്

bjp suicide.
വെബ് ഡെസ്ക്

Published on Nov 15, 2025, 06:14 PM | 1 min read

തിരുവനന്തപുരം: എവിടെ കുഴിച്ചിട്ടാലും ഭൗതികശരീരം കാണാൻ ബിജെപി-ആർഎസ്എസുകാരെ അനുവദിക്കരുതെന്നും ഏറ്റവും വലിയ തെറ്റ് ഇവർക്കൊപ്പം പ്രവർത്തിച്ചതാണെന്നും തൃക്കണ്ണാപുരത്ത് ജീവനൊടുക്കിയ ബിജെപി പ്രവർത്തകന്റെ ആത്മഹത്യ കുറിപ്പിൽ പരാമർശം.


തിരുവനന്തപുരം തൃക്കണ്ണാപുരത്ത് തന്നെ തഴഞ്ഞ് മണ്ണ് മാഫിയക്കാരെ സ്ഥാനാർഥിയാക്കിയതിൽ മനംനൊന്താണ് തൃക്കണ്ണാപുരം സ്വദേശി ആനന്ദ് കെ തമ്പി ജീവനൊടുക്കിയതെന്ന് കുറിപ്പിൽ വ്യക്തമാണ്.


'എന്റെ ഭൗതികശരീരം എവിടെ കൊണ്ട് കുഴിച്ചിട്ടാലും സാരമില്ല പക്ഷേ ബിജെപി പ്രവർത്തകരും ആർഎസ്എസ് പ്രവർത്തകരും ആ ഭൗതികശരീരം കാണാൻ പോലും അനുവദിക്കരുതെന്ന് ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു. എൻറെ ജീവിതത്തിൽ പറ്റി ഏറ്റവും വലിയ തെറ്റ് ഞാൻ ഒരു ആർഎസ്എസുകാരനായി ജീവിച്ചിരുന്നു എന്നതാണ് ഈ മരണത്തിന് തൊട്ടുമുമ്പ് വരെയും ഞാനൊരു ആർഎസ്എസ് പ്രവർത്തകനായി മാത്രമാണ് ജീവിച്ചിരുന്നത് അത് തന്നെയാണ് എനിക്ക് ഇന്ന് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിലേക്ക് കൊണ്ട് എത്തിച്ചത്. ഇനിയും ഒരാൾക്കും ഇത്തരത്തിലൊരു ഗതി ഉണ്ടാവരുത് എന്ന് ഭഗവാനോട് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു.' - കുറിപ്പ് അവസാനിക്കുന്നത് ഇത്തരത്തിൽ ആർഎസ്എസ്-ബിജെപി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കികൊണ്ടാണ്.


കഴിഞ്ഞ ദിവസം വിമതനായി മത്സരിക്കുമെന്ന് ആനന്ദ് തന്നെ അറിയിച്ചിരുന്നു. മണ്ണ് മാഫിയയുമായി ബന്ധമുള്ളവരെയാണ് നിലവിൽ സ്ഥാനാർഥിയായി ബിജെപി നിശ്ചയിച്ചിട്ടുള്ളതെന്ന് ആനന്ദ് ആരോപിച്ചിരുന്നു. ഏറെ കാലം ഒപ്പം നിന്ന തന്നെ ബിജെപി ചതിച്ചതോടെ ആത്മഹത്യയ്ക്ക് ശ്രമിച്ച ആനന്ദിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം. ആനന്ദിന്റെ ആത്മഹത്യാ കുറിപ്പ് പുറത്തുവന്നു.


തൃക്കണ്ണാപുരം വാർഡിലെ ബിജെപി ഏരിയ പ്രസിഡന്റ് ഉദയകുമാർ (ആലപ്പുറം കുട്ടൻ ), നിയോജകമണ്ഡലം കമ്മിറ്റി മെമ്പർ കൃഷ്ണകുമാർ, ആർഎസ്എസിന്റെ നഗർ കാര്യവാഹ് രാജേഷ് എന്നിവർ മണ്ണ് മാഫിയയാണ്. അവരുടെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് അധികാരമുള്ള ആൾ വേണം. അതിനുവേണ്ടിയാണ് മണ്ണ് മാഫിയക്കാരനായ വിനോദ് കുമാറിനെ (അനി) ബിജെപി സ്ഥാനാർഥിയാക്കിയതെന്ന് ആനന്ദിന്റെ കുറിപ്പിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home