പർപ്പിൾ, പിങ്ക്, പച്ച, നീല തുടങ്ങി കണ്ണിൽ പതിയുന്ന നിറങ്ങൾ, നെഞ്ചിലൂടെ ‘വി’ ആകൃതിയിൽ കടന്നുപോകുന്ന ഡിസൈൻ, തിളക്കമുള്ള തുണി, അല്പം വീതിയേറിയ കൈകൾ... എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കവും ഓർമിപ്പിക്കുന്ന ആ പഴയ വിൻഡ്ബ്രേക്കർ ജാക്കറ്റാണ് വീണ്ടും ശ്രദ്ധ നേടുന്നത്.