കണ്ടാൽ എലി കരണ്ടത് പോലെ, അക്ഷയ് കുമാറിന്റെ പുത്തൻ ലുക്ക് വൈറൽ

മുംബൈ: ബോളിവുഡ് താരം അക്ഷയ്കുമാറിന്റെ കോസ്റ്റ്യൂമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചർച്ചാ വിഷയം. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘ഭൂത് ബംഗ്ല’യുടെ ട്രെയിലർ ലോഞ്ചിന് താരം ധരിച്ച ഷർട്ടാണ് വൈറലായത്. ഒറ്റനോട്ടത്തിൽ ചിതലരിച്ചതെന്നോ എലി കരണ്ടതെന്നോ തോന്നാം. കീറിപ്പറിഞ്ഞ രീതിയിലാണ് ഷർട്ടിന്റെ താഴ്ഭാഗം ഡിസൈൻ ചെയ്തിരിക്കുന്നത്. ഈ വിചിത്രമായ ഫാഷന്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ ലോകം.
പരിപാടിയിലെ വീഡിയോകൾ പുറത്തുവന്നതിന് പിന്നാലെ ചിരിപടർത്തുന്ന കമന്റുകളും നിരവധി ട്രോളുകളും നിറഞ്ഞു. '2500 കോടിയുടെ ആസ്തിയുണ്ട്. 100 കോടി മുതലാണ് ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം. എന്നിട്ടും ഒരു ഷർട്ട് വാങ്ങാൻ ഗതിയില്ലേ‘, എലി കരണ്ട വസ്ത്രങ്ങൾ ഇനി സൂക്ഷിച്ചു വച്ച് നടന് കൊടുക്കാം’ എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രങ്ങൾക്കും വീഡിയോയ്ക്കും ലഭിക്കുന്നത്. എന്നാൽ സിനിമയുമായി ബന്ധപ്പെട്ട കോസ്റ്റ്യൂമാണ് ഇതെന്നായിരുന്നു താരത്തിന്റെ പ്രതികരണം.
ഒരിടവേളയ്ക്ക് ശേഷം അക്ഷയ് കുമാറും പ്രിയദർശനം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഭൂത് ബംഗ്ല. ചിത്രം ഹൊറർ കോമഡി ഗണത്തിൽപെടുന്നു. ഇത് ഏഴാം തവണയാണ് അക്ഷയ്കുമാറും പ്രിയദർശനും ഒന്നിച്ചെത്തുന്നത്. 2010ൽ പുറത്തിറങ്ങിയ ‘ഖാട്ടാ മീട്ട’യാണ് ഇരുവരും അവസാനം ഒന്നിച്ച ചിത്രം.









0 comments