63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം അവസാന ദിവസത്തിലേക്ക് എത്തിയിരിക്കുന്നു. പതിനാല് ജില്ലകളിൽ നിന്നുള്ള 15,000ലധികം കുട്ടികൾ മാറ്റുരച്ച കലോത്സവത്തിൽ ഒന്നാം സ്ഥാനക്കാർ ആരാകുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കണ്ണൂർ, തൃശൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളാണ് ഒന്നാം സ്ഥാനത്തിനുള്ള സ്വർണക്കപ്പിനായി മത്സരിക്കുന്നത്.
1005 പോയിന്റുമായി തൃശൂരാണ് നിലവിൽ ഒന്നാമതുള്ളത്. മൂന്ന് പോയിന്റ് കുറവിൽ 1002 പോയിന്റുമായി പാലക്കാട് തൊട്ടുപിന്നാലെയുണ്ട്.