ad
Deshabhimani

26 വർഷത്തെ കാത്തിരിപ്പ്

സ്കൂൾ കലോത്സവ കിരീടം തൃശൂരിന്

school kalolsavam
വെബ് ഡെസ്ക്

Published on Jan 08, 2025, 04:00 PM | 1 min read

തിരുവന്തപുരം > 63 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കപ്പുയർത്തി തൃശൂർ. 1008 പൊയിന്റുകൾ നേടിയാണ് തൃശൂർ കപ്പിൽ മുത്തമിട്ടത്. 26 വർഷങ്ങളുടെ കാത്തിരിപ്പും കനവുമാണ് ഇന്ന് പൂർത്തിയാക്കിയത്. 1999ലാണ് അവസാനമായി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തൃശൂർ വിജയകിരീടം ചൂടിയത്. 99 ശതമാനം മത്സരങ്ങൾ പൂർത്തിയായ അവസാന നിമിഷത്തിൽ തൃശൂരും പാലക്കാടും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു.


അവസാനഘട്ടത്തിൽ തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകൾ തമ്മിലുള്ള കടുത്ത മത്സരമായിരുന്നു. വാശിയേറിയ പോരാട്ടത്തിനൊടുവിൽ തൃശൂർ വിജയകിരീടം ചൂടി . 1007 പോയിന്റുകളുമായി പാലക്കാടാണ് രണ്ടാം സ്ഥാനത്തെത്തിയത്. 1003 പോയിന്റുമായി കണ്ണൂർ മൂന്നാം സ്ഥാനവും 1000 പോയിന്റുമായി കോഴിക്കോട് നാലാം സ്ഥാനവും നേടി. തിരുവനന്തപുരത്ത് ജനുവരി നാല് മുതൽ എട്ട് വരെ നടന്ന കലോത്സവത്തിൽ 249 മത്സരയിനങ്ങളിലായി പതിനാല്‌ ജില്ലകളിൽ നിന്നുള്ള 15,000ലധികം കുട്ടികളാണ് മാറ്റുരച്ചത്. സ്കൂളുകളിൽ ആലത്തൂർ ​ഗുരുകുലം എച്ച്എസ് എസ് ചാമ്പയൻമാരായി. ഇത് പന്ത്രണ്ടാം തവണയാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇവർ ഒന്നമതെത്തുന്നത്.


LEADING DISTRICTS









deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home