ad
Deshabhimani

പത്തനംതിട്ടയിൽ കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസ്സുകാരി ഷോക്കേറ്റ് മരിച്ചു

child kids baby
വെബ് ഡെസ്ക്

Published on Jul 21, 2026, 04:00 PM | 1 min read

പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ മൂന്ന് വയസ്സുകാരി ഷോക്കേറ്റ് മരിച്ചു. വയലത്തല സ്വദേശികളായ ബിനോയി - സാന്ദ്ര ദമ്പതികളുടെ മകൾ അവന്തികയാണ് മരിച്ചത്. സാന്ദ്രയുടെ കുടുംബവീട്ടിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ ഈ ദരുണ അപകടം സംഭവിച്ചത്.


അമ്മ കുളിക്കാൻ പോയ സമയത്ത് അവന്തിക മുറിക്കുള്ളിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് കുട്ടിക്ക് ഷോക്കേറ്റത്. അമ്മ കുളികഴിഞ്ഞ് തിരികെയെത്തിയപ്പോൾ കുട്ടി അബോധാവസ്ഥയിൽ നിലത്തു കിടക്കുന്നതാണ് കണ്ടത്. ഓടിയെത്തി കുട്ടിയെ തൊട്ട ഉടൻ തന്നെ അമ്മയ്ക്കും ശക്തമായ വൈദ്യുതാഘാതമേറ്റു.


തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ ഉടൻ തന്നെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. വീട്ടിനുള്ളിൽ എവിടെ നിന്നാണ് കുട്ടിക്ക് ഷോക്കേറ്റതെന്ന് കണ്ടെത്താനായി റാന്നി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home