കൂരോപ്പടയിലെ കൂട്ടആത്മഹത്യ ശ്രമം; കുടുംബത്തിലെ അവസാനത്തെ ആളും മരിച്ചു

ജോസ്‌ന, മരിയ തെരേസ, തോമസ് ഏബ്രഹാം
കോട്ടയം: കോട്ടയം കൂരോപ്പടയിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ കുടുംബത്തിലെ അവസാനത്തെ ആളും മരിച്ചു. മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ അലൻ തോമസ് (12) ആണ് മരിച്ചത്. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം നാലായി. പിതാവ് തോമസ് ഏബ്രഹാം(50), മാതാവ് ജോസ്‌ന (42) മറ്റക്കര എൻഎസ്എസ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിനിയായ സഹോദരി മരിയ തെരേസ എന്നിവർ കഴിഞ്ഞ ദിവസങ്ങളിലായി മരിച്ചിരുന്നു.
സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കുടുംബം ജീവനൊടുക്കിയത്. ജൂലൈ 13 ഉച്ച കഴിഞ്ഞാണ് കീടനാശിനി കഴിച്ച് അവശനിലയിൽ കുടുംബത്തെ കണ്ടത്. തിങ്കളാഴ്ച ഉച്ചമുതൽ സഹോദരിയെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടാതെ വന്നതോടെ വൈകിട്ട് ജോസ്‌നയുടെ സഹോദരൻ വീട്ടിൽ എത്തിയപ്പോഴാണ് കുടുംബത്തെ അവശനിലയിൽ കണ്ടത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്ത് നിന്ന് കീടനാശിനിയുടെ കുപ്പിയും കണ്ടെത്തിയിരുന്നു.










0 comments