ad
Deshabhimani

ഈ വയലിൻ അച്‌ഛന്റെ സ്വപ്‌ന രാഗങ്ങൾ

violin
വെബ് ഡെസ്ക്

Published on Jan 08, 2025, 11:32 AM | 1 min read

തിരുവനന്തപുരം: കലോത്സവ വേദിയിൽ കൊതിതീരാതെ നോക്കിനിന്ന ഒരു പതിനാലുകാരന്റെ പിടച്ചിൽ ദിലീപിന്റെ ഉള്ളിലുണ്ട്‌. വയലിൻ പിടിക്കാൻ കൊതിച്ച കൈകളിലേക്ക്‌ ജീവിത വളയം വന്നപ്പോൾ അതവസാനിച്ചു. തിരുവനന്തപുരം രാജാജി നഗറിലെ ദുരിത ജീവിത ത്തിനുമുന്നിൽ സംഗീതത്തിന്‌ രണ്ടാംസ്ഥാനമേ നൽകാനാകുമായിരുന്നുള്ളു. വർഷങ്ങൾക്കിപ്പുറം മകൻ അഭിൻ സംസ്ഥാന കലോത്സവവേദിയിൽ വയലിൻ വായിച്ചപ്പോൾ പഴയ പതിനാലുകാരന്റെ ഉള്ളുരുക്കത്തോടെയാണ്‌ ആ അച്ഛൻ സദസ്സിലെത്തിയത്‌. ഏഴുവർഷം മുമ്പാണ്‌ മകനെ വയലിൻ പഠിപ്പിക്കാൻ ചേർത്തത്‌. അച്ഛന്റെ ആഗ്രഹം സാധ്യമാക്കാൻ അവൻ എ ഗ്രേഡും നേടി. നാലാഞ്ചിറ സെന്റ്‌ ജോൺസ്‌ പത്താം ക്ലാസ്‌ വിദ്യാർഥിയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home