സംഘനൃത്ത വേദിയിൽ സാബുവാണ് സംഘത്തലവൻ

തിരുവനന്തപുരം: കൊല്ലത്ത് നാലെങ്കിൽ, അനന്തപുരിയിൽ എട്ട്. സംഘനൃത്ത വേദിയിൽ കഴിഞ്ഞവർഷത്തെ ഇരട്ടി ടീമുമായാണ് സാബു ജോർജ് എത്തിയത്. എച്ച്‌എസ് വിഭാഗത്തിൽ കോഴിക്കോട്, മലപ്പുറം, തൃശൂർ, കണ്ണൂർ ടീമുകളും എച്ച്എസ്എസ് വിഭാഗത്തിൽ കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ടീമുകളുമാണ് അരങ്ങിലെത്തുന്നത്.
കൂടാതെ നാടോടിനൃത്തം ആൺകുട്ടികളുടെ വിഭാഗത്തിൽ ഒരു കുട്ടിയും. സാബുവിന്റെ പരിശീലനത്തിൽ അല്ലെങ്കിലും മകൾ മലൈബാ സാബുവും കലോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്. കോഴിക്കോട് ജെഎസ് ഡാൻസ് കമ്പനി നടത്തുന്ന സാബു 2008 മുതൽ കലോത്സവ വേദികളിൽ സജീവമാണ്. കാതൽ, ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്നീ സിനിമകളുടെ പിന്നണിയിലും പ്രവർത്തിച്ചു.










0 comments