Deshabhimani

ഒമാനിൽ ദേശീയദിന വാക്കത്തോൺ

Walkathon
വെബ് ഡെസ്ക്

Published on Nov 24, 2026, 08:13 AM | 1 min read

സലാല: ഒമാന്റെ 56-ാംദേശീയ ദിനാഘോഷങ്ങളോട് അനുബന്ധിച്ച് സലാലയിൽ വെള്ളിയാഴ-്ച വാക്കത്തോൺ സംഘടിപ്പിക്കുന്നു. ബദർ അൽ സമ ഹോസ-്പിറ്റൽ, ഫാസ് അക്കാദമി, അൽ ജദീദ് എക-്സ്ചേഞ്ച്, സലാല ട്രാവലേഴ്സ് ക്ലബ് എന്നിവ ചേർന്നാണ് ഈ വർഷത്തെ കൂട്ടനടത്തവും മാരത്തോണും സംഘടിപ്പിക്കുന്നത്. പുലർച്ചെ 4:30 മുതൽ 5:30 വരെയാണ് പരിപാടി.


ഇന്ത്യൻ എംബസി കോൺസുലാർ ഏജന്റ് ഡോ. കെ സനാതനൻ, ബദർ അൽ സമ സലാല മാനേജർ അബ-്ദുൽ അസീസ് അല്ലാക്കാട്ട്, അൽ ജദീദ് എക-്സ്ചേഞ്ച് സലാല ഓപ്പറേഷൻ മാനേജർ നിയാസ് കബീർ, ഇന്ത്യൻ സ-്കൂൾ കായിക അധ്യാപകൻ ഈശ്വർ ദേശ-്മുഖ്, ഫാസ് അക്കാദമി പ്രതിനിധി അമീർ കല്ലാച്ചി, സലാല ട്രാവലേഴ്സ് ക്ലബ് പ്രതിനിധി സിറാജ് സിയാദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

​




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home