Deshabhimani

യുഎഇ ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യം

UAE drone attack
വെബ് ഡെസ്ക്

Published on Nov 24, 2026, 08:18 AM | 1 min read

ഷാർജ: ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമെന്ന സ്ഥാനം യുഎഇ വീണ്ടും സ്വന്തമാക്കി. അമേരിക്കൻ ഗവേഷണ സ്ഥാപനമായ ഗാലപ്പ് പുറത്തുവിട്ട 2026 ഗ്ലോബൽ സേഫ്റ്റി റിപ്പോർട്ടിലാണ് യുഎഇയുടെ ഈ നേട്ടം. . രാത്രി താമസിക്കുന്ന പ്രദേശത്ത് ഒറ്റയ-്ക്ക് നടക്കാൻ സുരക്ഷിതമെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് യുഎഇയിലെ 96 ശതമാനം പേരും "അതെ' എന്നാണ് മറുപടി നൽകിയത്.


സിംഗപ്പൂരും ഇതേ 96 ശതമാനത്തോടെ യുഎഇക്കൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടു. എന്നാൽ സംഖ്യാപരമായി യുഎഇയാണ് ഒന്നാമത് എന്ന് ഗാലപ്പ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2020-ന് ശേഷം ആദ്യമായാണ് യുഎഇ ഈ പട്ടികയിൽ ഒന്നാമതെത്തുന്നത്. 2006-ൽ ഗാലപ്പ് ഈ സർവേ തുടങ്ങിയതിന് ശേഷം 12 തവണ സിംഗപ്പൂരായിരുന്നു ഒന്നാമത്. ആ ആധിപത്യമാണ് ഇത്തവണ യുഎഇ തകർത്തത്.


2024-ൽ 73 ശതമാനം ആളുകൾ രാത്രി ഒറ്റയ-്ക്ക് നടക്കാൻ സുരക്ഷിതമെന്ന് പറഞ്ഞിരുന്ന സ്ഥാനത്ത്, 2025-ൽ അത് 69 ശതമാനമായി കുറഞ്ഞു. ലോകത്തെ ഏറ്റവും സുരക്ഷിതമായ ആദ്യ 10 രാജ്യങ്ങളിൽ 4 എണ്ണവും ഗൾഫ് രാജ്യങ്ങളാണ്.


​യുഎഇ - 96 ശതമാനം, സൗദി അറേബ്യ - 95 ശതമാനം, കുവൈത്ത് - 93 ശതമാനം, ബഹ്റൈൻ - 92 ശതമാനം എന്നിങ്ങനെയാണ് ഗൾഫ് രാജ്യങ്ങളുടെ നില. മിഡിൽ ഈസ്റ്റിലും നോർത്ത് ആഫ്രിക്കയിലും ഏറ്റവും സുരക്ഷിതമായ രാജ്യവും യുഎഇ തന്നെയാണ്. 2025-ൽ ലോകമെമ്പാടുമുള്ള 140 രാജ്യങ്ങളിലായി 15 വയസ്സിന് മുകളിലുള്ള 1,43,620 പേരോടാണ് ഗാലപ്പ് സർവേ നടത്തിയത്. യുഎഇ, സൗദി, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽ 10 പേരിൽ 9 പേരും ഇപ്പോഴും രാത്രി ഒറ്റയ-്ക്ക് നടക്കാൻ സുരക്ഷിതമെന്ന് പറഞ്ഞു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home