Deshabhimani

സ്വർണ്ണവില കുത്തനെ ഇടിഞ്ഞു; സ്വർണം വാങ്ങാൻ തിരക്ക്

Gold Rate Kerala
വെബ് ഡെസ്ക്

Published on Nov 24, 2026, 07:56 AM | 2 min read

ഷാർജ: സ്വർണ്ണവില കഴിഞ്ഞ രണ്ടാഴ-്‌ചയായി കുത്തനെ ഇടിഞ്ഞ് 14 മാസത്തെ ഏറ്റവും താഴ-്‌ന്ന നിലയിലെത്തിയതിന് പിന്നാലെ തിങ്കളാഴ-്‌ച ചെറിയ തിരിച്ചുകയറ്റം രേഖപ്പെടുത്തി. ശനി വ്യാപാരം അവസാനിക്കുമ്പോൾ 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 426.50 ദിർഹവും 22 കാരറ്റിന് ഗ്രാമിന് 395 ദിർഹവുമായിരുന്നു നിരക്ക്.


കഴിഞ്ഞ രണ്ടാഴ-്‌ചയ-്‌ക്കിടെ ഗ്രാമിന് 64 ദിർഹം വരെ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 59.25 ദിർഹം കുറഞ്ഞു. ഈ വർഷം ഇതുവരെ 93 ദിർഹത്തിലധികം കുറവാണ് ഉണ്ടായത്. തിങ്കൾ രാവിലെ ദുബായ് ജ്വല്ലറി ഗ്രൂപ്പ് പുറത്തുവിട്ട നിരക്ക് പ്രകാരം 24 കാരറ്റിന് ഗ്രാമിന് 434.75 ദിർഹവും 22 കാരറ്റിന് 402.50 ദിർഹവും 21 കാരറ്റിന് 386 ദിർഹവും 18 കാരറ്റിന് 330.75 ദിർഹവുമായിരുന്നു. ശനിയാഴ-്‌ചത്തെ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ 24 കാരറ്റിന് 8.25 ദിർഹവും 22 കാരറ്റിന് 7.50 ദിർഹവുമാണ് തിങ്കളാഴ-്‌ച കൂടിയത്.


പകൽ 1.37 ന് വീണ്ടും അപ്ഡേറ്റ് വന്നപ്പോൾ 24 കാരറ്റ് 436.25 ദിർഹവും 22 കാരറ്റ് 403.75 ദിർഹവുമായി ഉയർന്നു. ഈ നിരക്കിൽ പണിക്കൂലിയും അഞ്ച്‌ ശതമാനം വാറ്റും ഉൾപ്പെടുന്നില്ല. തിങ്കൾ വൈകിട്ട്‌ ആറ് മണിക്ക് അന്താരാഷ-്‌ട്ര സ-്‌പോട്ട് വിപണിയിൽ സ്വർണ്ണം ഔൺസിന് 3668 മുതൽ 3680 ഡോളർ വരെയുള്ള നിലയിലാണ് വ്യാപാരം നടന്നത്. അത് ദിർഹത്തിൽ കണക്കാക്കിയാൽ 24 കാരറ്റിന് ഗ്രാമിന് 431.62 മുതൽ 434.20 ദിർഹം വരെയും 22 കാരറ്റിന് 395.67 മുതൽ 398.42 ദിർഹം വരെയുമാണ്.


​അന്താരാഷ്ട്ര വിപണിയിൽ വെള്ളിയാഴ-്‌ച സ്വർണ്ണം ഔൺസിന് 3524.80 ഡോളർ എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരാഴ്ചയ്ക്കിടെ 4.33 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ജനുവരിയിൽ ഔൺസിന് 5515 ഡോളർ എന്ന റെക്കോർഡ് നിലയിലായിരുന്നു സ്വർണ്ണം. അവിടെ നിന്ന് ഏകദേശം 36 ശതമാനം താഴെയാണ് ഇപ്പോഴത്തെ വില.


​വില ഇടിഞ്ഞതോടെ കഴിഞ്ഞ വാരാന്ത്യത്തിൽ ജ്വല്ലറികളിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. മാസങ്ങളായി വില കൂടിയതിനാൽ വാങ്ങൽ മാറ്റിവെച്ചവരാണ് ഇപ്പോൾ തിരിച്ചെത്തിയിരിക്കുന്നതെന്ന് ജ്വല്ലറി ഉടമകൾ പറഞ്ഞു. വിവാഹം, കുടുംബ ചടങ്ങുകൾ, സമ്മാനങ്ങൾ എന്നിവയ്ക്കായാണ് കൂടുതൽ പേരും വാങ്ങുന്നത്.


ദക്ഷിണേഷ്യൻ വിവാഹ സീസൺ കൂടിയായതിനാൽ ഡിമാൻഡ് കൂടുതലാണ്. ഷോറൂമുകൾ വീണ്ടും സജീവമായതായി ജോയ് ആലുക്കാസ് ജ്വല്ലറി സിഇഒ ജോൺ പോൾ ആലുക്കാസ് പറഞ്ഞു. മാറ്റിവെച്ച വാങ്ങലുകൾക്ക് ഇപ്പോൾ തിരികെ വരവുണ്ടെന്ന് ബഫ്‌ലെ ജ്വല്ലേഴ്‌സ് എംഡി ചിരാഗ് വോറയും വ്യക്തമാക്കി. വില ഇനിയും താഴുമോ എന്ന ഭയത്തിൽ പലരും ഇപ്പോഴത്തെ വിലയിൽ അഡ്വാൻസ് ബുക്കിംഗ് ചെയ്യുന്നുണ്ടെന്നും ജ്വല്ലറികൾ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home