Deshabhimani

പട്ടിണിക്കിട്ട് സർക്കാർ; കൊച്ചിയിൽ അതിദാരിദ്ര്യ വിഭാഗങ്ങൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണം നിലച്ചു

CPI M
വെബ് ഡെസ്ക്

Published on Nov 24, 2026, 07:12 AM | 1 min read

കൊച്ചി: കൊച്ചി നഗരസഭയിൽ അതിദാരിദ്ര്യ വിഭാഗക്കാർക്ക് നൽകിയിരുന്ന ഭക്ഷ്യ കിറ്റ് വിതരണം നിലച്ചു. നഗരസഭയ്ക്ക് കീഴിൽ 200ൽ പരം കുടുംബങ്ങൾക്ക് നൽകിയിരുന്ന ഭക്ഷ്യകിറ്റ് വിതരണമാണ് മുടങ്ങിയത്. അതിദാരിദ്ര്യനിർമാർജനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഒരാൾ പോലും ഭക്ഷണം ഇല്ലാതിരിക്കുന്നില്ല എന്ന് ഉറപ്പുവരുത്താൻ തദ്ദേശസ്ഥാപനങ്ങൾ വഴി വിതരണം ചെയ്തിരുന്ന ഭക്ഷ്യകിറ്റ് വിതരണം ആണ് മുടങ്ങിയത്.


സംസ്ഥാനത്താകെയുള്ള തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിവിഹിതം യുഡിഎഫ് സർക്കാർ വെട്ടി കുറച്ചിരുന്നു. പലയിടത്തും അടിസ്ഥാന വികസന പ്രവർത്തനങ്ങളോ അടിയന്തരമായി നടപ്പിലാക്കേണ്ട പദ്ധതികളോ പോലും പൂർത്തിയാക്കാനുള്ള പണമില്ലാത്ത സാഹചര്യമാണ്.


കഴിഞ്ഞ എൽഡിഎഫ് സർക്കാർ മുന്നോട്ടുവെച്ച മാതൃകാപരമായ അതിദാരിദ്ര്യ നിർമ്മാർജ്ജനം എന്ന പദ്ധതിയിലൂടെ ആശ്വാസമായ നിരവധി നിരാലംബരുടെ അന്നമുടക്കുന്ന നടപടിയാണ് നിലവിലെ സർക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടാകുന്നത്.


തദ്ദേശസ്ഥാപനങ്ങൾക്കുന്ന ഫണ്ട് വെട്ടിക്കുറച്ചതിലൂടെ അടിസ്ഥാനകാര്യങ്ങൾക്ക് പോലും തനതായി പണം കണ്ടെത്തേണ്ട സ്ഥിതിയാണ്. സർക്കാരിൽ നിന്ന് ലഭിക്കുന്ന ഭക്ഷണം കൂടി നിലച്ചതോടെ ഒരു വിഭാഗം ജനങ്ങൾ പട്ടിണിയിലായിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home