Deshabhimani

ഇന്ത്യ അമേരിക്ക വ്യാപാര കരാർ; രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കർഷകർ

farmers protest samyukta kisam morcha

എ ഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Nov 24, 2026, 06:36 AM | 1 min read

ന്യൂഡൽഹി: ഇന്ത്യ അമേരിക്ക വ്യാപാര കരാർ ഉൾപ്പെടെയുള്ള കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് രാജ്യത്തുടനീളം പ്രക്ഷോഭം സംഘടിപ്പിക്കാൻ സംയുക്ത കിസാൻ മോർച്ച. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഇന്ത്യയുമായി 500 ബില്യൺ യുഎസ് ഡോളറിന്റെ വ്യാപാരം നടക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു.


ഈ കരാർ കൊണ്ട് അമേരിക്കൻ കർഷകർക്കല്ലാതെ ഇന്ത്യയിലെ സാധാരണ കർഷകർക്ക് യാതൊരു നേട്ടവും ഇല്ലെന്ന് മാത്രമല്ല ഇന്ത്യയിലെ വിപണിയാകെ അമേരിക്കൻ വസ്തുക്കൾ കൊണ്ട് നിറയാൻ സഹായിക്കുന്ന കരാറാണിത്. രണ്ടിടങ്ങളിലെയും കാർഷികരംഗം അങ്ങേയറ്റം വ്യത്യസ്തമാണ്.


ഏക്കറുകളോളം വ്യാപിച്ചുകിടക്കുന്ന കാർഷിക ഭൂമിയാണ് അമേരിക്കയിലെ കർഷകർക്കുള്ളത്. ഇന്ത്യയിലെ 85 ശതമാനം കർഷകർക്കും ഒരു ഹെക്ടറിൽ താഴെ മാത്രമാണ് ഭൂമിയുള്ളത്. അമേരിക്കയിലെ ഭീമന്മാരുമായി മത്സരിക്കാൻ ഇന്ത്യയിലെ കർഷകർക്ക് സാധിക്കില്ല.


നമ്മുടെ കർഷകരുടെ ഉൽപ്പന്നങ്ങൾ ഇത്തരത്തിലുള്ള മത്സരത്തിൽ പൂർണമായും പിന്തള്ളപ്പെടും. കൂടാതെ അമേരിക്കയിലെ വസ്തുക്കൾ ഇവിടെ കൊണ്ടുവന്ന് ഇന്ത്യയിലെ കോർപ്പറേറ്റുകൾക്ക് വിൽക്കുന്നതിലൂടെ കോർപ്പറേറ്റ് ഭീമന്മാർക്ക് കൊള്ളലാഭം നേടിക്കൊടുക്കാനല്ലാതെ സാധാരണക്കാർക്ക് യാതൊരുവിധ നേട്ടവും ഉണ്ടാകില്ല.


കർഷകരെ കൂടുതൽ ദുരിതത്തിലാക്കുന്ന കേന്ദ്രസർക്കാരിന്റെ ഇത്തരം നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം തന്നെ ഉണ്ടാകും എന്നും കിസാൻ മോർച്ച അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home