Deshabhimani

മിസൈല്‍ അവശിഷ്ടം പതിച്ച് ബഹ്‌റൈനില്‍ രണ്ടുപേര്‍ക്ക് പരിക്ക്

KUWAIT_BAHRAIN_IRAN ATTACK
വെബ് ഡെസ്ക്

Published on Nov 24, 2026, 07:40 AM | 2 min read

മനാമ: ബഹ്‌റൈനിലെ സിവിലിയന്‍ വ്യാവസായിക കേന്ദ്രത്തിന് നേരെ ഇറാന്‍ ആക്രമണം. മിസൈലുകള്‍ തടയുന്നതിനിടെ അവശിഷ-്ടങ്ങള്‍ പതിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റതായും ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം ഞായറാഴ-്ച അറിയിച്ചു. ഭിന്നശേഷിക്കാരനായ ഒരു ബഹ്‌റൈന്‍ പൗരനും ഒരു പാകിസ്ഥാന്‍ പ്രവാസിക്കുമാണ് പരിക്കേറ്റത്. ബഹ്‌റൈന്‍ പൗരന്റെ ആരോഗ്യനില തൃപ്തികരമാണെന്നും എന്നാല്‍ പാകിസ്ഥാന്‍ പൗരന്റെ നില ഗുരുതരമായി തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.


ശനി രാത്രിയുണ്ടായ ആക്രമണത്തില്‍ സിവിലിയന്‍ വ്യാവസായിക കേന്ദ്രത്തിന് നാശനഷ-്ടങ്ങള്‍ സംഭവിക്കുകയും തീപിടിത്തമുണ്ടാവുകയും ചെയ-്തു. ശനിയാഴ-്ച ഇറാന്റെ നിരവധി വ്യോമാക്രമണങ്ങള്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി തടഞ്ഞതായി ബഹ്‌റൈന്‍ പ്രതിരോധ സേന അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐആര്‍ജിസി പരസ്യമായി ഏറ്റെടുത്തതായും വിദേശമന്ത്രാലയം ചൂണ്ടിക്കാട്ടി. ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ യുഎൻ രക്ഷാസമിതി അടിയന്തരമായി ഇടപെടണമെന്നും ഇറാനെക്കൊണ്ട് രക്ഷാസമിതി പ്രമേയം പൂര്‍ണമായി നടപ്പാക്കിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.


ആക്രമണം രാജ്യത്തിന്റെ പരമാധികാരത്തിനും ഭൂപ്രദേശത്തിന്റെ അഖണ്ഡതയ്ക്കും നേരെയുള്ള കടന്നുകയറ്റവും സാധാരണക്കാരുടെ ജീവന് ഭീഷണിയുമാണ്. ആക്രമണത്തെ ന്യായീകരിക്കാന്‍ ഐആര്‍ജിസി മുന്നോട്ടുവെച്ച വാദങ്ങള്‍ ബഹ്‌റൈന്‍ തള്ളി. ലക്ഷ്യമിട്ടത് പൂര്‍ണമായും സിവിലിയന്‍ വ്യാവസായിക കേന്ദ്രത്തെയാണെന്നും മൂന്നാം കക്ഷികളുമായുള്ള തര്‍ക്കങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്കുനേരെയുള്ള ആക്രമണത്തിന് ന്യായീകരണമാക്കരുതെന്നും ഇറാനോട് ആവശ്യപ്പെട്ടു.


രാജ്യത്തിന്റെ പരമാധികാരവും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ബഹ്‌റൈന് അവകാശമുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.


ഹോര്‍മുസ് കടലിടുക്കിലെയും ബാബുല്‍ മന്ദബ് കടലിടുക്കിലെയും കപ്പല്‍ ഗതാഗത സ്വാതന്ത്ര്യത്തിന് ഭീഷണിയാകുന്ന നീക്കങ്ങള്‍ ഉള്‍പ്പെടെ അവസാനിപ്പിക്കാനും സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങളും ഭീഷണികളും നിര്‍ത്താനും ഇറാനോട് നിര്‍ദേശിക്കണമെന്ന് ബഹ്‌റൈന്‍ യുഎന്‍ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു.


ശക്തമായി അപലപിച്ച് അറബ് പാര്‍ലമെന്റും ഗള്‍ഫ് രാജ്യങ്ങളും


ബഹ്‌റൈനിലെ സിവിലിയന്‍ വ്യാവസായിക കേന്ദ്രത്തിനു നേരെ ഇറാന്‍ നടത്തിയ ആക്രമണത്തെ കെയ്‌റോ ആസ്ഥാനമായ അറബ് പാര്‍ലമെന്റും ഗള്‍ഫ് രാജ്യങ്ങളും അപലപിച്ചു. സിവിലിയന്‍ കേന്ദ്രങ്ങള്‍, സാമ്പത്തിക ആസ-്തികള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ മനഃപൂര്‍വം ലക്ഷ്യമിടുന്നത് അന്താരാഷ-്ട്ര നിയമത്തിന്റെയും അന്താരാഷ-്ട്ര മാനുഷിക നിയമത്തിന്റെയും ഗുരുതരമായ ലംഘനമാണ്. ഇറാന്റെ നടപടികള്‍ മേഖലയില്‍ കൂടുതല്‍ സംഘര്‍ഷത്തിനും സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുമെന്നും മുന്നറിയിപ്പ് നല്‍കി.

സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളും ഇറാന്റെ ആക്രമണത്തെ അപലപിച്ച് ബഹ്‌റൈന് പിന്തുണ പ്രഖ്യാപിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home