ഒമാനിൽ ബസും ട്രക്കും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു

മസ്‌കത്ത്: ഹൈമയ-്‌ക്കും തുംറൈറ്റിനും ഇടയിലുള്ള സുൽത്താൻ സെയ്ദ് ബിൻ തൈമൂർ റോഡിൽ തിങ്കളാഴ-്‌ച പുലർച്ചെ പാസഞ്ചർ ബസും രണ്ട് ട്രക്കുകളും കൂട്ടിയിടിച്ച് നാല് പേർ മരിക്കുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ-്‌തതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. പുലർച്ചെ 1.30 ഓടെ രണ്ട് ട്രക്കുകളും കൂട്ടിയിടിച്ചതായും തുടർന്ന് ബസ് അവയിലൊന്നിൽ ഇടിച്ചതായും പ്രാഥമിക വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. പരിക്കേറ്റവരെ ചികിത്സയ-്ക്കായ് ഹൈമ, നിസ്വ, ആദം എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് കൊണ്ടുപോയി.








0 comments