Deshabhimani

ഹോർമുസിൽ എണ്ണ ടാങ്കറിന് നേരെ ആക്രമണം; ജോർദാൻ നാവികനായി തിരച്ചിൽ തുടരുന്നു

Image Credit : Wikipedia
വെബ് ഡെസ്ക്

Published on Nov 24, 2026, 07:54 AM | 1 min read

ഷാർജ: ഹോർമുസ് കടലിടുക്കിൽ എണ്ണ ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തിൽ കാണാതായ ജോർദാൻ നാവികനായ മുഹമ്മദ് ഹുസ്സാം അൽ ദിൻ അൽ ഒതൈബിക്കായി യുഎഇയും ഒമാനും ചേർന്നുള്ള തിരച്ചിൽ തുടരുന്നു. 17ന് വൈകിട്ട് എഡിഎൻഒസിയുടെ എണ്ണ ടാങ്കർ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുമ്പോൾ ആക്രമിക്കപ്പെടുകയായിരുന്നു.


​യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് റിപ്പോർട്ട് പ്രകാരം, ഒമാനിലെ മുസന്ദം മേഖലയിലെ ഖസബിൽ നിന്ന് ഏകദേശം 13 നോട്ടിക്കൽ മൈൽ വടക്ക് വെച്ചായിരുന്നു ആക്രമണം. ആക്രമണത്തെ തുടർന്ന് ടാങ്കറിലെ ജീവനക്കാർ കപ്പൽ ഉപേക്ഷിച്ച് കടലിലേക്ക് ചാടാൻ നിർബന്ധിതരായി. 11 ജീവനക്കാർക്ക് പരിക്കേറ്റു. അവരെയെല്ലാം ഒഴിപ്പിച്ച് ചികിത്സ നൽകി.


എന്നാൽ ടാങ്കറിൽ തേർഡ് നാവിഗേഷൻ ഓഫീസറായി ജോലി ചെയ-്തിരുന്ന 29 കാരനായ ഒതൈബിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. യുഎഇ, ഒമാൻ കോസ്റ്റ് ഗാർഡും സിവിൽ ഡിഫൻസും ചേർന്ന് ഡ്രോണുകളും സോണാറും ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്. ജോർദാൻ വിദേശകാര്യ മന്ത്രാലയം അബുദാബിയിലെയും മസ-്കറ്റിലെയും എംബസികൾ വഴി ഇരു രാജ്യങ്ങളുമായും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. അതിനിടെ, ജോർദാൻ മാരിടൈം കമ്മീഷൻ ഇന്ത്യൻ മഹാസമുദ്രത്തിലും ഹോർമുസിന് ചുറ്റുമുള്ള വെള്ളത്തിലും നാവിഗേഷൻ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home