ഒമാൻ പെെതൃക സ-്മരണയിൽ വെള്ളിനാണയം പുറത്തിറക്കുന്നു

മസ-്കത്ത്: ഒമാൻ സെൻട്രൽ ബാങ്ക് ഒമാനി നാഗരികതയുടെ 5000-ത്തിലധികം വർഷങ്ങൾ ആഘോഷിക്കുന്ന നാല് സ-്മാരക വെള്ളി നാണയങ്ങൾ പുറത്തിറക്കുന്നു. പുരാതന മഗൻ നാഗരികത,
കുന്തിരിക്കത്തിന്റെ നാട്, തുടർന്ന് സമദ് യുഗം, നവോത്ഥാന യുഗം എന്നിവയുടെ അടയാളങ്ങൾ ആലേഖനം ചെയ-്ത ഈ ശേഖരം ചരിത്രഘട്ടങ്ങളിലൂടെയുള്ള യാത്ര നടത്തുന്നു.
ഒമാന്റെ സമ്പന്നമായ സാംസ-്കാരികവും ചരിത്രപരവുമായ പൈതൃകവും പ്രതിഫലിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ നാണയങ്ങൾ ഉയർന്ന സാങ്കേതിക നിലവാരത്തിൽ ശുദ്ധമായ വെള്ളി ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
28.28 ഗ്രാം ഭാരവും 38.80 മില്ലിമീറ്റർ വ്യാസവുമുള്ള ഓരോ നാണയത്തിനും ഒരു ഒമാൻ റിയാലിന്റെ നാമമാത്ര മൂല്യമുണ്ട്. സ-്മാരക നാണയങ്ങൾ മുഖവിലയ്‌ക്ക് നിയമപരമായ ടെൻഡറായി അംഗീകരിക്കുമെന്ന് സെൻട്രൽ ബാങ്ക് സ്ഥിരീകരിച്ചു റുവി, സലാല, സൊഹാർ എന്നിവിടങ്ങളിലെ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ശാഖകളിലും ഒമാൻ പോസ്റ്റ് സെയിൽസ് ഔട്ട്‌ലെറ്റുകൾ വഴിയും നാണയങ്ങൾ ലഭ്യമാകും.








0 comments