ആരുയർത്തും സ്വർണക്കപ്പ്; കലോത്സവം ഫോട്ടോ ഫിനിഷിലേക്ക്

തിരുവനന്തപുരം > 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം അവസാന ദിവസത്തിലേക്ക് എത്തിയിരിക്കുന്നു. പതിനാല് ജില്ലകളിൽ നിന്നുള്ള 15,000ലധികം കുട്ടികൾ മാറ്റുരച്ച കലോത്സവത്തിൽ ഒന്നാം സ്ഥാനക്കാർ ആരാകുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. തൃശൂർ, പാലക്കാട് , കണ്ണൂർ, കോഴിക്കോട്, ജില്ലകളാണ് ഒന്നാം സ്ഥാനത്തിനുള്ള സ്വർണക്കപ്പിനായി മത്സരിക്കുന്നത്.
1005 പോയിന്റുമായി തൃശൂരാണ് നിലവിൽ ഒന്നാമതുള്ളത്. മൂന്ന് പോയിന്റ് കുറവിൽ 1002 പോയിന്റുമായി പാലക്കാട് തൊട്ടുപിന്നാലെയുണ്ട്. കണ്ണൂരാണ് മൂന്നാം സ്ഥാനത്ത് (998). നാലാമതുള്ള കോഴിക്കോടിന് 995 പോയിന്റാണുള്ളത്. 977 പോയിന്റുമായി മലപ്പുറം ആണ് അഞ്ചാമത്. നിലവിലെ ചാമ്പ്യൻമാരായ കണ്ണൂർ കലോത്സവത്തിന്റെ നാലാം ദിനം വരെ നേർത്ത പോയിന്റുകൾ വ്യത്യാസത്തിൽ ഒന്നാമതുണ്ടായിരുന്നു. എന്നാൽ അവസാന ദിവസത്തേക്ക് എത്തിയപ്പോഴേക്കും തൃശൂർ പോയിന്റ് പട്ടികയിൽ മുന്നിലെത്തുകയായിരുന്നു.










0 comments