ad
Deshabhimani

മികച്ച സംഘാടനം; കലോത്സവ നടത്തിപ്പിൽ സർക്കാരിനെ പ്രശംസിച്ച് വി ഡി സതീശൻ

v d satheesan
വെബ് ഡെസ്ക്

Published on Jan 08, 2025, 06:07 PM | 1 min read

തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സംഘാടനത്തിൽ സർക്കാരിനെ പ്രശംസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കലോത്സവ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലസ്ഥാന ന​ഗരിയിൽ നടന്ന കലോത്സവം പരാതികളില്ലാതെ പൂർത്തിയാക്കിയതിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയേയും വിദ്യാഭ്യാസ വകുപ്പിനേയും അധ്യാപക സംഘടനകളേയും പരിപാടിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച എല്ലാവരേയും അഭിനന്ദിക്കുന്നതായും വി ഡി സതീശൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home