ദുരന്തങ്ങൾ തനിച്ചാക്കിയവന്റെ ഒറ്റയാൾ പോരാട്ടം

തിരുവനന്തപുരം: ദുരന്തങ്ങൾ തനിച്ചാക്കിയവന്റെ ഒറ്റയാൾ പോരാട്ടം. ഫലമോ എച്ച്‌എസ്‌എസ് ദഫ്മുട്ട്, മാപ്പിളപ്പാട്ട് മത്സരത്തിൽ രണ്ടാം വർഷവും എ ഗ്രേഡ് തിളക്കം. നന്ദിയോട് എസ്‌കെവിഎച്ച്എസ്എസ് വിദ്യാർഥി ജെ എസ് ജിനേഷിന് 2020ൽ കോവിഡ് കാലത്താണ് പ്രമേഹബാധിതനായ അച്ഛൻ ജോയിയെ നഷ്‌ടമായത്.
അധികം വൈകാതെ അമ്മയും വിടവാങ്ങി. പിന്നീടുള്ള യാത്രയിൽ സഹോദരൻ ജ്യോതിഷായിരുന്നു കൂട്ട്. പക്ഷേ സാമ്പത്തിക പരാധീനതകളെ മറികടക്കാൻ സഹോദരൻ ജ്യോതിഷ് വിദേശത്തേക്ക് ജോലി തേടി പോയതോടെ വീണ്ടും അവൻ ഒറ്റയ്ക്കായി.
പിന്നെ വിറക് വെട്ടിയും പുല്ലരിഞ്ഞും വിശപ്പടക്കിയ ദിനങ്ങൾ. പാതി വഴിയിൽ അവസാനിക്കുമായിരുന്ന പഠനം തുടർന്നത് സ്കൂളിലെ അധ്യാപകൻ അനീഷിന്റെ ചിറകിലായിരുന്നു. പഠന ചെലവിനൊപ്പം കലോത്സവ ചെലവും അനീഷ് ഏറ്റെടുത്തു. സംഗീത കോളേജിൽ ചേർന്ന് പഠിക്കണമെന്നാണ് ജിനേഷിന്റെ ആഗ്രഹം.










0 comments