മാലിന്യം മാറി മോഹിനീരൂപമായി

തിരുവനന്തപുരം : ‘കുപ്പയിലും മാണിക്യം വിളയും’ എന്നാണല്ലോ. അതുപോലെ അജൈവമാലിന്യത്തിൽനിന്ന് മോഹിനിയാട്ട നർത്തകിയുടെ രൂപമുണ്ടാക്കാനാകുമോ എന്ന പരിശ്രമത്തിലായിരുന്നു എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമെൻ എൻഎസ്എസ് യൂണിറ്റ്. തിരുവനന്തപുരം കോർപറേഷനുമായി ചേർന്ന് ആശയം പൂർണതയിലെത്തിച്ചു. സെൻട്രൽ സ്‌റ്റേഡിയത്തിലെ പ്രധാന വേദിയുടെ കവാടത്തിനടുത്താണ് രൂപം സ്ഥാപിച്ചത്.










0 comments