ad
Deshabhimani

അമേരിക്ക, ഇസ്രായേൽ - ഇറാൻ സംഘർഷം നാലാം ദിനത്തിൽ

iran girls death

ഇറാനിലെ പെൺകു‌ട്ടികളുടെ സ്കൂളിന് നേരെയുണ്ടായ യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളെ സംസ്കരിക്കുന്നു

വെബ് ഡെസ്ക്

Published on Mar 03, 2026, 07:54 AM | 1 min read

തെഹ്റാൻ: അമേരിക്ക-ഇസ്രായേൽ സഖ്യം ഇറാനിൽ നടത്തുന്ന സൈനിക നീക്കം നാലാം ദിവസത്തിലേക്ക് കടന്നതോടെ പശ്ചിമേഷ്യ അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക്. ഇറാന്റെ ഔദ്യോഗിക വാർത്താവിനിമയ കേന്ദ്രമായ ഐആർഐബി ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണം നടത്തി. യുഎസ്-ഇസ്രയേല്‍ സഖ്യം ഇറാനില്‍ ശനിയാഴ്ച ആരംഭിച്ച ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 550 കടന്നതായാണ് റിപ്പോർട്ടുകൾ.


ഇതിനിടെ, ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് പ്രഖ്യാപിച്ചിരുന്നു.



Live Updates
5 months agoMar 03, 2026 07:43 PM IST

ഇറാൻ നഗരമായ കോമിലെ അസംബ്ലി ഓഫ് എക്സ്പെർട്ടസിന്റെ ( പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിന് മേൽനോട്ടം വഹിക്കുന്ന) കെട്ടിടത്തെ ലക്ഷ്യമിട്ട് ഇസ്രയേൽ-യുഎസ് ആക്രമണം നടന്നതായി മെഹർ വാർത്താ ഏജൻസി

5 months agoMar 03, 2026 07:42 PM IST

തിങ്കളാഴ്ച മുതൽ ലെബനനിലുണ്ടായ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു. 246 പേർക്ക് പരിക്കേറ്റു


5 months agoMar 03, 2026 07:40 PM IST

ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഏഴ് ഇസ്രയേലികൾക്ക് പരിക്കേറ്റതായി റിപ്പോർട്ട്

5 months agoMar 03, 2026 07:39 PM IST

വടക്കൻ ഇറാഖിൽ ആക്രമണം നടത്തിയതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്

5 months agoMar 03, 2026 07:13 PM IST

ജോർദാനിലെ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യോമാതിർത്തി വീണ്ടും തുറന്നു

5 months agoMar 03, 2026 07:12 PM IST

യുദ്ധകാലത്ത് ഭക്ഷ്യ കയറ്റുമതി നിരോധിച്ച് ഇറാൻ

5 months agoMar 03, 2026 07:12 PM IST

മധ്യ ഇസ്രായേലിൽ ഇറാൻ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സൈന്യം

5 months agoMar 03, 2026 07:11 PM IST

കിഴക്കൻ സൗദി അറേബ്യയിൽ ആക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പുമായി യുഎസ് എംബസി.

5 months agoMar 03, 2026 07:10 PM IST

ഒമാനെതിരെ ആക്രമണം നടത്തിയെന്ന വാർത്ത ഇറാൻ നിഷേധിച്ചു

5 months agoMar 03, 2026 07:09 PM IST

ചർച്ചകൾക്ക് 'വളരെ വൈകി' എന്ന് ഇറാനോട് ട്രംപ്

5 months agoMar 03, 2026 06:32 PM IST

ഇറാനിലെ മുതിർന്ന കമാൻഡറെ ആക്രമിച്ചതായി ഇസ്രയേൽ

5 months agoMar 03, 2026 06:29 PM IST

തെക്കൻ ബെയ്റൂട്ടിലെ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമാക്രമണം നടത്തി

5 months agoMar 03, 2026 06:27 PM IST

ഇറാൻ വിക്ഷേപിച്ച 73 മിസൈലുകളും 91 ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനങ്ങൾ നശിപ്പിച്ചതായി ബഹ്‌റൈൻ

5 months agoMar 03, 2026 06:25 PM IST

യുഎഇയിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ 3 പേർ മരിച്ചു, 68 പേർക്ക് പരിക്കേറ്റു

5 months agoMar 03, 2026 06:25 PM IST

ഇറാനിൽ നിന്ന് 186 മിസൈലുകളും 812 ഡ്രോണുകളും വിക്ഷേപിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു

5 months agoMar 03, 2026 06:24 PM IST

കുവൈത്ത് നഗരത്തിൽ തുടർച്ചയായി ജാഗ്രതാ സൈറണുകൾ മുഴങ്ങുന്നതായി റിപ്പോർട്ട്

5 months agoMar 03, 2026 06:23 PM IST

ജോർദാനിലും അധിനിവേശ വെസ്റ്റ് ബാങ്കിലും നാല് ഇറാനിയൻ മിസൈലുകൾ തടഞ്ഞു

5 months agoMar 03, 2026 06:22 PM IST

സലാല തുറമുഖത്തിന് സമീപം ഡ്രോൺ തകർന്നു വീണതായി ഒമാൻ.

5 months agoMar 03, 2026 06:12 PM IST

ഇസ്രയേൽ-അമേരിക്കൻ ആക്രമണം: വിങ്ങലായി കുരുന്നുകളുടെ കൂട്ടസംസ്കാരം; സങ്കടക്കടലായി മിനാബ്


Read more at: https://www.deshabhimani.com/News/world/iran-holds-mass-funeral-for-girls-staff-killed-in-us-israel-school-attack-28127

5 months agoMar 03, 2026 06:12 PM IST

നതാൻസിന് നേരെ ആക്രമണം നടന്നതായി സ്ഥിരീകരിച്ച് അന്താരാഷ്ട്ര ആണവ ഏജൻസി, വികിരണ ഭീഷണിയില്ല


Read more at: https://www.deshabhimani.com/News/world/iaea-says-irans-natanz-nuclear-site-suffered-some-damage-15465

5 months agoMar 03, 2026 06:12 PM IST

ഇറാന്റെ അതീവ സുരക്ഷാ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഐഡിഎഫ്


Read more at: https://www.deshabhimani.com/News/world/idf-says-it-attacked-irans-most-sensitive-security-facilities

5 months agoMar 03, 2026 03:56 PM IST

ഇറാനിലെ യുഎസ്-ഇസ്രയേൽ ആക്രമണം; മരണസംഖ്യ 787 ആയി


Read more at: https://www.deshabhimani.com/News/world/us-israeli-attack-on-iran-death-toll-rises-to-787-83468

5 months agoMar 03, 2026 02:42 PM IST

യുഎഇയിലെ ഫുജൈറ തുറമുഖത്ത് ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണ് തീപിടുത്തം. തീ നിയന്ത്രണവിധേയമാക്കിയതായി യുഎഇ അധികൃതർ അറിയിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

5 months agoMar 03, 2026 02:41 PM IST

പടിഞ്ഞാറൻ ഇറാനിൽ നടന്ന ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.

5 months agoMar 03, 2026 02:38 PM IST

യുഎസ്-ഇസ്രയേൽ ആക്രമണങ്ങളിൽ പതിമൂന്ന് ഇറാനിയൻ സൈനികർ കൊല്ലപ്പെട്ടു

5 months agoMar 03, 2026 02:36 PM IST

ഇറാനിലെ ഗെരാഷിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു.


5 months agoMar 03, 2026 01:29 PM IST

ഒമാനിലെ ദുക്ം (Duqm) കൊമേഴ്‌സ്യൽ പോർട്ടിലെ ഇന്ധന ടാങ്കിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായി ഒമാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും നാശനഷ്ടങ്ങൾ നിയന്ത്രിക്കാൻ സാധിച്ചുവെന്നും അധികൃതർ വ്യക്തമാക്കി.

5 months agoMar 03, 2026 01:26 PM IST

ഇറാന്റെ പ്രധാന നഗരങ്ങളായ ഇസ്‌ഫഹാനിലും ഷിറാസിലും സ്ഫോടനങ്ങൾ നടന്നതായി ഇറാനിലെ മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിന്റെ വ്യാപ്തിയോ നാശനഷ്ടങ്ങളോ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

5 months agoMar 03, 2026 01:25 PM IST

സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം വ്യോമപാത അടച്ചതിനാൽ ഖത്തർ എയർവേയ്‌സ് തങ്ങളുടെ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു.

5 months agoMar 03, 2026 01:24 PM IST

ഇറാൻ്റെ പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്ന നടപടികൾ വൈകില്ലെന്ന് അസംബ്ലി ഓഫ് എക്സ്പെർട്സ് അംഗം അലി മൊഅലേമി അറിയിച്ചു.

5 months agoMar 03, 2026 01:23 PM IST

ഇസ്രായേലിലുള്ള അമേരിക്കൻ പൗരന്മാരെ സുരക്ഷിതമായി പുറത്തെത്തിക്കാൻ തങ്ങൾക്ക് നിലവിൽ സാധിക്കില്ലെന്ന് ജറുസലേമിലെ യുഎസ് എംബസി അറിയിച്ചു.

5 months agoMar 03, 2026 01:22 PM IST

കുവൈറ്റിലെ യുഎസ് എംബസിയും അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടി. ഇതോടെ എംബസിയിലെ എല്ലാ സാധാരണ സേവനങ്ങളും അടിയന്തര നയതന്ത്ര കൂടിക്കാഴ്ചകളും റദ്ദാക്കി.

5 months agoMar 03, 2026 01:21 PM IST

ഇറാനിലെ ബുഷെഹർ പ്രവിശ്യയിലുണ്ടായ യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ അഞ്ച് ഐആർജിസി സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബുഷെഹറിലെ ജാം, ദിർ എന്നീ നഗരങ്ങളിലാണ് വ്യോമാക്രമണം നടന്നതെന്നാണ് റിപ്പോർട്ടുകൾ

5 months agoMar 03, 2026 01:19 PM IST

റിയാദിലെ കനേഡിയൻ എംബസിയും അടച്ചുപൂട്ടുന്നതായി ഔദ്യോഗിക പ്രഖ്യാപനം. നിലവിലെ മോശമായ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് എംബസി വ്യക്തമാക്കി. മാർച്ച് 6 വെള്ളിയാഴ്ച വരെയുള്ള എല്ലാ കൂടിക്കാഴ്ചകളും റദ്ദാക്കിയിട്ടുണ്ട്.

5 months agoMar 03, 2026 01:18 PM IST

ഇറാനെതിരെയുള്ള വ്യോമാക്രമണം സംബന്ധിച്ച് ട്രംപ് ഭരണകൂടം നൽകുന്ന ന്യായീകരണങ്ങൾക്കെതിരെ അമേരിക്കൻ കോൺഗ്രസിലെ ഡെമോക്രാറ്റിക് അംഗങ്ങൾ രംഗത്തെത്തി. ഇറാനിൽ നിന്ന് അമേരിക്കയ്ക്ക് അടിയന്തര ഭീഷണി ഒന്നുമില്ലെന്നും, ഭീഷണി നേരിടുന്നത് ഇസ്രയേലാണെന്നും സെനറ്റർ മാർക്ക് വാർണർ വ്യക്തമാക്കി. ഇസ്രയേലിന് നേരെയുള്ള ഭീഷണിയെ അമേരിക്കയ്ക്ക് നേരെയുള്ള ഭീഷണിയായി കാണുന്നത് അപകടകരമായ നീക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

5 months agoMar 03, 2026 01:17 PM IST

ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങളെ ന്യായീകരിക്കാൻ ട്രംപ് ഭരണകൂടം പ്രധാനമായും നാല് കാരണങ്ങളാണ് നിരത്തുന്നത്. ഹിസ്ബുള്ള, ഹമാസ് തുടങ്ങിയ ഗ്രൂപ്പുകൾക്ക് ഇറാൻ നൽകുന്ന പിന്തുണ ഇല്ലാതാക്കുക, ഇസ്രയേലിന്റെ സൈനിക നീക്കങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുക, ഇറാന്റെ ആണവ പദ്ധതികൾ ഉയർത്തുന്ന ഭീഷണി നേരിടുക എന്നിവയാണ് ഇതിൽ പ്രധാനം.

5 months agoMar 03, 2026 01:15 PM IST

ഇറാഖിലെ സുരക്ഷാ സാഹചര്യം മോശമായതിനെത്തുടർന്ന് അടിയന്തര വിഭാഗത്തിൽ പെടാത്ത എല്ലാ സർക്കാർ ജീവനക്കാരോടും രാജ്യം വിടാൻ അമേരിക്കൻ എംബസി ഉത്തരവിട്ടു. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിക്കുന്നതിൽ നിന്ന് എംബസി ഉദ്യോഗസ്ഥരെ വിലക്കിയിട്ടുണ്ട്.

5 months agoMar 03, 2026 01:15 PM IST

സൗദി അറേബ്യയിലെ യുഎസ് എംബസിക്ക് നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് രാജ്യത്തെ എല്ലാ നയതന്ത്ര സേവനങ്ങളും അമേരിക്ക റദ്ദാക്കി. റിയാദ്, ജിദ്ദ, ദഹ്‌റാൻ എന്നിവിടങ്ങളിലെ യുഎസ് മിഷനുകളിൽ നിലവിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.

5 months agoMar 03, 2026 01:11 PM IST

ആണവ ചർച്ചകളിൽ 10 വർഷത്തേക്ക് യുറേനിയം സമ്പുഷ്ടീകരണം നിർത്തണമെന്ന അമേരിക്കയുടെ ആവശ്യം ഇറാൻ തള്ളിയതായി ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവൻ വിറ്റ്കോഫ് വെളിപ്പെടുത്തി. തങ്ങളുടെ പക്കലുള്ള ആണവ ഇന്ധനം സമ്പുഷ്ടമാക്കാൻ തങ്ങൾക്ക് അനിഷേധ്യമായ അവകാശമുണ്ടെന്ന നിലപാടാണ് ചർച്ചയുടെ തുടക്കത്തിൽ തന്നെ ഇറാൻ സ്വീകരിച്ചത്. എന്നാൽ ഇതിനെ തടയാൻ അമേരിക്കയ്ക്കും അവകാശമുണ്ടെന്നാണ് പ്രസിഡന്റ് ട്രംപിന്റെ നിലപാടെന്ന് വിറ്റ്കോഫ് മറുപടി നൽകി.

5 months agoMar 03, 2026 01:10 PM IST

ഇറാൻ്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമസേന ശക്തമായ ആക്രമണം തുടരുന്നതായി ഇസ്രായേൽ സൈനിക വക്താവ് അവിചായ് അദ്രായീ അറിയിച്ചു. ഇറാന്റെ റഡാർ സംവിധാനങ്ങൾ, മിസൈൽ ലോഞ്ചറുകൾ എന്നിവ തകർക്കുന്നതിനൊപ്പം ഈ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്ന സൈനികരെയും ലക്ഷ്യമിട്ടാണ് ആക്രമണം നടക്കുന്നത്. കൂടാതെ, ഇറാന്റെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും ഇസ്രയേൽ ആക്രമിച്ചതായി അദ്ദേഹം വ്യക്തമാക്കി.

5 months agoMar 03, 2026 01:07 PM IST

നീണ്ടുനിൽക്കുന്ന യുദ്ധം പണപ്പെരുപ്പത്തിന് കാരണമാകും: യൂറോപ്യൻ സെൻട്രൽ ബാങ്ക്


ഫ്രാങ്ക്ഫർട്ട്: പശ്ചിമേഷ്യയിൽ ഇറാനെതിരെയുള്ള യുദ്ധം നീണ്ടുനിൽക്കുന്നത് ആഗോളതലത്തിൽ വൻ പണപ്പെരുപ്പത്തിന് കാരണമാകുമെന്ന് യൂറോപ്യൻ സെൻട്രൽ ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ഫിലിപ്പ് ലെയ്ൻ മുന്നറിയിപ്പ് നൽകി.

5 months agoMar 03, 2026 01:05 PM IST

ഇറാനിലെ സ്കൂളുകൾക്കും ആശുപത്രികൾക്കും നേരെയുള്ള ആക്രമണങ്ങളിൽ ആശങ്ക യുഎൻ. ജനങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള സൈനിക നീക്കങ്ങൾ കുട്ടികൾക്ക് ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നതെന്ന് യുഎൻ ഉന്നത ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

5 months agoMar 03, 2026 12:58 PM IST

ഇറാനെതിരെ വരാനിരിക്കുന്നത് യുഎസ് സൈന്യത്തിന്റെ അതിശക്തമായ രണ്ടാംഘട്ട ആക്രമണം


വാഷിംഗ്ടൺ: ഇറാൻ്റെ മിസൈൽ ശേഷി പൂർണ്ണമായും തകർക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്ക ഉടൻ തന്നെ രണ്ടാംഘട്ട ആക്രമണം ആരംഭിക്കുമെന്ന് പ്രതിരോധ വിദഗ്ധർ. ഇറാൻ്റെ ബാലിസ്റ്റിക് മിസൈൽ ശേഖരത്തെ ലക്ഷ്യമിട്ടായിരിക്കും ആക്രമണമെന്നും യുഎസ് മുൻ ഡെപ്യൂട്ടി അസിസ്റ്റന്റ് ഡിഫൻസ് സെക്രട്ടറി മൈക്കൽ മൾറോയ് വ്യക്തമാക്കി.

5 months agoMar 03, 2026 11:55 AM IST

തെഹ്‌റാനിലെ പഴയ പാർലമെന്റ് മന്ദിരത്തിന് സമീപം ഇസ്രായേൽ വ്യോമാക്രമണം. മ്യൂസിയങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന വാലിയസ്‌ർ - ജാമി റോഡ് സംഗമസ്ഥാനത്താണ് മിസൈലുകൾ പതിച്ചത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

5 months agoMar 03, 2026 11:47 AM IST

പശ്ചിമേഷ്യൻ സംഘർഷം: ദക്ഷിണ കൊറിയൻ ഓഹരി വിപണിയിൽ വൻ ഇടിവ്


പശ്ചിമേഷ്യയിലെ സംഘർഷം ആഗോള വിപണികളെ ബാധിച്ചതോടെ ദക്ഷിണ കൊറിയൻ ഓഹരി വിപണിയിൽ കനത്ത ഇടിവ്. പ്രമുഖ സൂചികയായ കോസ്പി (കൊറിയ കോമ്പോസിറ്റ് സ്റ്റോക്ക് പ്രൈസ് ഇൻഡക്സ്) ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ (ദക്ഷിണ കൊറിയൻ സമയം) 5.2 ശതമാനം ഇടിഞ്ഞു. ഈ വർഷം ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന വിപണിയായിരുന്നു ദക്ഷിണ കൊറിയയുടേത്.

5 months agoMar 03, 2026 11:07 AM IST

ബെയ്റൂട്ടിൽ വീണ്ടും ഇസ്രായേൽ ആക്രമണം; ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഉത്തരവിട്ടു


ബെയ്റൂട്ട്: ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ പ്രാന്തപ്രദേശങ്ങളിൽ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം. ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശമായ ദഹിയയിലെ ഹാരെത് ഹ്രീക് മേഖലയിലാണ് പുതിയ ആക്രമണങ്ങൾ നടന്നതെന്നാണ് റിപ്പോർട്ടുകൾ.


കഴിഞ്ഞ ഒരു മണിക്കൂറിനിടെ ദഹിയയിൽ മാത്രം ചുരുങ്ങിയത് രണ്ട് വട്ടം ഇസ്രയേൽ ആക്രമണം നടത്തി. ഇതിന് പിന്നാലെ ദഹിയയിലെ അൽ ഹദത്ത് മേഖലയിലുള്ളവരോട് അടിയന്തരമായി ഒഴിഞ്ഞുപോകാനും ഇസ്രയേൽ സൈന്യം ഉത്തരവിട്ടു.

5 months agoMar 03, 2026 11:04 AM IST

ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ല, പക്ഷേ പരമാധികാരം വിട്ടുകൊടുക്കില്ല: യു എൻ പ്രതിനിധി


ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ സ്വന്തം പരമാധികാരം അടിയറവ് വയ്ക്കില്ലെന്നും ഐക്യരാഷ്ട്രസഭയിലെ ഇറാന്റെ പ്രതിനിധി ആമിർ സയീദ് ഇറാവാനി വ്യക്തമാക്കി.

5 months agoMar 03, 2026 11:02 AM IST

ഇസ്രയേൽ ലക്ഷ്യമാക്കി ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ടെൽ അവീവിൽ ഒരാൾക്ക് പരിക്കേറ്റു. തകർന്നുവീണ മിസൈൽ ചില്ലുകൾ പതിച്ചാണ് പരിക്കേറ്റതെന്ന് ഇസ്രയേൽ പൊലീസ് അറിയിച്ചു.

5 months agoMar 03, 2026 10:48 AM IST

ഹോർമൂസിൽ ഇറാന്റെ ചുവന്നകൊടി.
ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ, കടലിടുക്കിലേക്ക് വന്നാൽ കപ്പൽ കത്തിക്കുമെന്നും ഇറാൻ

5 months agoMar 03, 2026 10:43 AM IST

റിയാദിൽ അമേരിക്കൻ എംബസിക്ക് നേരെ ആക്രമണം, ആർക്കും പരിക്കില്ല. ഡ്രോൺ ആക്രമണം സ്ഥിരീകരിച്ച് റിയാദ്

5 months agoMar 03, 2026 10:39 AM IST

യുദ്ധം അധികനാൾ നീണ്ടുപോകില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു

5 months agoMar 03, 2026 10:37 AM IST

ഇറാനെതിരായ യുദ്ധത്തിൽ കഠിനമായത് വരാനിരിക്കുന്നതെയുള്ളൂവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. 'ഞങ്ങൾ അവരെ തകർക്കുകയാണ്' എന്നും മികച്ച രീതിയിലാണ് മുന്നേറുന്നതെന്ന് ട്രംപ് പറഞ്ഞു. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്

5 months agoMar 03, 2026 08:13 AM IST

ഖത്തറിന് നേരെ വന്ന് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തകർത്തെന്ന് പ്രതിരോധ മന്ത്രാലയം

ഖത്തറിലെ വിവിധ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തങ്ങൾ തകർത്തതായി ഖത്തർ സൈന്യം അറിയിച്ചു. ഖത്തറിന്റെ അതിർത്തിക്കുള്ളിൽ പ്രവേശിക്കുന്നതിന് മുൻപ് തന്നെ ഇവയെ തടയാൻ കഴിഞ്ഞതായും പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home