ഡിസിപി രാഘവൻ ഐപിഎസ് റിട്ടേൺസ്? വീണ്ടും പൊലീസ് വേഷത്തിലെത്തുന്നുവെന്ന് കമൽ ഹാസൻ

ചെന്നൈ: ഡിസിപി രാഘവൻ ഐപിഎസ് തിരിച്ചുവരുന്നുവോ? കമൽ ഹാസന്റെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് ഫോട്ടോഷൂട്ടിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ചൂടേറിയ ചർച്ചകൾ നടക്കുകയാണ്. ഇതിന് പിന്നാലെ വീണ്ടും പൊലീസ് വേഷത്തലെത്തുന്നുവെന്ന് സൂചനകൾ നൽകി നടൻ തന്നെ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചു. എസ് യു അരുൺ കുമാറാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ ടെസ്റ്റ് ഷൂട്ടിൽ നിന്നുള്ള ഒരു സ്റ്റിൽ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതുമുതൽ ആരാധകർ ആവേശത്തിലാണ്. കാക്കി പാന്റും കറുത്ത ഷർട്ടും ധരിച്ചുള്ള കമൽ ഹാസന്റെ ചിത്രം ഇതിനകം സോഷ്യൽ മീഡിയയിൽ തരംഗമാണ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. കമൽഹാസന്റെ വരാനിരിക്കുന്ന സിനിമകളിൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന സിനിമകളിലൊന്നായി ചിത്രം മാറി.
2006ൽ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത തമിഴ് നിയോ നോയർ ആക്ഷൻ ത്രില്ലർ വേട്ടയാടു വിളയാട് എന്ന ചിത്രത്തിൽ കമൽഹാസൻ പൊലീസ് വേഷത്തിലെത്തിയിരുന്നു. ചിത്രത്തിൽ ഡിസിപി രാഘവൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ഇപ്പോൾ അദ്ദേഹത്തെപ്പോലെ മറ്റൊരു മറ്റൊരു സ്റ്റൈലിഷ് പൊലീസുകാരനെ കാണാൻ തയ്യാറാകാം എന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ.
ലോകേഷ് കനകരാജിന്റെ 'വിക്രം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ശങ്കറിന്റെ ഇന്ത്യൻ 2ൽ അദ്ദേഹം വേഷമിട്ടിരുന്നു. മണിരത്നത്തിന്റെ 'തഗ് ലൈഫ്' ആമ് അവസാനം പുറത്തിറങ്ങിയ കമൽഹാസൻ ചിത്രം.










0 comments