ഇനി പരിഹാസം വേണ്ട; ചാറ്റ് ജിപിടി-6 അസ്ത്ര പുറത്തിറങ്ങി

ആഴ്ചകൾ നീണ്ട അഭ്യൂഹങ്ങൾക്കും കളിയാക്കലുകൾക്കും ടീസറുകൾക്കും ഒടുവിൽ OpenAI-യുടെ 'GPT-6 Astra' പുറത്തിറങ്ങി. ചരിത്രമാവും എന്ന പ്രഖ്യാപനത്തോടെ കാത്തിരുന്ന മോഡലാണ്. എതിരാളികൾ പുതിയ പതിപ്പുകളുമായി ഇറങ്ങിയിട്ടും വൈകി. പുറത്തിറങ്ങിയതോടെ തുടക്കം തന്നെ ആന്തോപികിന്റെ- 'Claude Fable 5.1' ഉൾപ്പെടെ മോഡലുകളെ ബെഞ്ച്മാര്‍ക്കുകളിൽ പിന്നിലാക്കി എന്നാണ് റിപ്പോര്‍ടുകൾ.
കമ്പ്യൂട്ടര്‍ ഉപയോഗം മുതൽ പ്രൊഫഷണൽ ജോലികൾ, ശാസ്ത്രഗവേഷണം, കോഡിങ്, സൈബര്‍ സുരക്ഷ എന്നവയ്ക്കെല്ലാം ഏറ്റവും അനുയോജ്യമായ മോഡൽ എന്നാണ് ഓപ്പൺ എഐ സിഇഒ സാം ആൾട് മാൻ ഇതിനെ വിവരിക്കുന്നത്. എഐ രംഗത്ത് തന്നെ വലിയ വഴിത്തിരിവായി അസ്ത്ര വിലയിരുത്തപ്പെടുമെന്ന് പ്രസിഡന്റ് ഗ്രെഗ് ബ്രോക്മാനും അവകാശപ്പെട്ടു.
OpenAI-യുടെ സൈബർ സുരക്ഷാ പ്രോഗ്രാമായ 'Daybreak' ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കാണ് നിലവിൽ Astra നൽകുന്നത്. ആദ്യഘട്ടം എന്ന നിലയ്ക്കാണിത്. വരും ദിവസങ്ങളിൽ ഇത് ChatGPT Plus, Pro, Business, Enterprise ഉപയോക്താക്കൾക്കും OpenAI API വഴി ഡെവലപ്പർമാർക്കും ലഭ്യമാകും.
ഈ വര്‍ഷം അവസാനം വരാനിരിക്കുന്ന കമ്പനിയുടെ ഐപിഓയ്ക്ക് മുന്നോടിയായി ബിസിനസ് മേഖലകളിൽ ആധിപത്യം ഉറപ്പിക്കുക കൂടി ഓപൺ എഐ ലക്ഷ്യമാക്കുന്നു.
അസ്ത്ര മോഡൽ റിലീസ് പ്രഖ്യാപിച്ചിട്ടും വൈകയത് വലിയ ചര്‍ച്ചയായിരുന്നു. ഒരു ഘട്ടത്തിൽ സാം ആൾട് മാൻ പരസ്യമായി മാപ് ചോദിച്ചു, വൈകിയതിന് പരിഹാരമായി പണമടച്ചുള്ള ഓരോ ദിവസത്തിനും സൌജന്യ ലിമിറ്റ് റീസെറ്റുകൾ (Limit Resets) നൽകുമെന്ന് OpenAI വാഗ്ദാനം ചെയ്തിട്ടുണ്ട്.










0 comments