ad
Deshabhimani

മഹാരാഷ്ട്രയിൽ ആശുപത്രിയിലെ എൻഐസിയുവിൽ തീപിടിത്തം; 9 നവജാത ശിശുക്കളെ മാറ്റി

maharashtra hospital fire

കുടുംബങ്ങളുടെ സമ്മതത്തോടെ നവജാത ശിശുക്കളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായി ഡോക്ടർമാർ അറിയിച്ചു

വെബ് ഡെസ്ക്

Published on Sep 04, 2026, 03:27 PM | 1 min read

ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ സ്വകാര്യ ആശുപത്രിയിലെ എൻഐസിയുവിൽ വെള്ളിയാഴ്ച പുലർച്ചെ തീപിടുത്തം. സംഭവസമയത്ത് എൻഐസിയുവിൽ ഉണ്ടായിരുന്ന ഒൻപത് നവജാത ശിശുക്കളെ സുരക്ഷിതമായി മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.


ജൽന റോഡിലെ ഏഷ്യൻ ആശുപത്രിയിലാണ് സംഭവം. എൻഐസിയുവിലെ എസി യൂണിറ്റിൽ നിന്ന് പുക ഉയരുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് തീപിടിത്തം കണ്ടെത്തിയത്. മുൻകരുതലിന്റെ ഭാഗമായി കുഞ്ഞുങ്ങളെയും സമീപത്തെ ജനറൽ വാർഡിലെ രോഗികളെയും ഉടൻ ഒഴിപ്പിച്ചു.


കുടുംബങ്ങളുടെ സമ്മതത്തോടെയാണ് കുഞ്ഞുങ്ങളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രി ജീവനക്കാർ ഉടൻ തീയണച്ച് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കോ മരണമോ ഉണ്ടായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.


അതിനിടെ, പത്ത് ദിവസം മുമ്പ് അമരാവതിയിലെ ജില്ലാ വനിതാ ആശുപത്രിയിലെ എൻഐസിയുവിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് നവജാത ശിശുക്കൾ മരിച്ചിരുന്നു. 36 പേരെ രക്ഷപ്പെടുത്തിയ സംഭവത്തിൽ മഹാരാഷ്ട്ര സർക്കാർ ഉന്നതതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home