Deshabhimani

മയക്കുമരുന്ന് വാങ്ങാൻ പണം നൽകിയില്ല; ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് ആക്രമിച്ചു

knife
വെബ് ഡെസ്ക്

Published on Nov 02, 2026, 09:11 PM | 1 min read

മുംബൈ: മയക്കുമരുന്ന് വാങ്ങാൻ പണം നൽകാൻ വിസമ്മതിച്ച ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. പൊവായിലെ ഫിൽട്ടർ പാഡ മേഖലയിലാണ് സംഭവം. 31 കാരനായ യുവാവിനെ സംഭവത്തിൽ പൊലീസ് അറസ്റ്റു ചെയ്തു. മയക്കുമരുന്ന് വാങ്ങുന്നതിനായി യുവാവ് ആദ്യം ഭാര്യാമാതാവിനോടാണ് പണം ആവശ്യപ്പെട്ടത്. എന്നാൽ അവർ പണം നൽകാൻ വിസമ്മതിച്ചു.


ഇതിനുശേഷമാണ് ഭാര്യയോട് പണം ചോദിച്ചത്. എന്നാൽ ഭാര്യയും ഇത് നിരസിച്ചു. തുടർന്ന് പ്രകോപിതനായ യുവാവ് ഇരുവരെയും കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയുടെ പേരു വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home