Deshabhimani

ബാച്ച്ലർ പാർടി 'deux' ട്രെയിലർ നവംബർ നാലിന് എത്തും

bachelor party d'eux
വെബ് ഡെസ്ക്

Published on Nov 02, 2026, 09:31 PM | 1 min read

കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് അമൽ നീരദിൻ്റെ ഏറ്റവും പുതിയ ചിത്രം 'ബാച്ച്‌ലർ പാർടി Deux' ട്രെയിലർ നവംബർ 4 ന് എത്തും. . നവംബർ 19 - നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. അടുത്തിടെ നടൻമാരായ ടൊവിനോ തോമസിന്റെയും നസ്‌ലൻ്റെയും സൗബിൻ്റെയും ഷറഫുദ്ദിൻ്റെയും ശ്രീനാഥ് ഭാസിയുടെയും ചന്തുവിൻ്റെയും ഷൈൻ ടോമിൻ്റെയും നടിമാരായ നാദിയയുടേയും രജിഷയുടേയും ജ്യോതിർമയിയുടേയും ഹൻസികയുടേയും പാരിസ് ലക്ഷ്മിയുടേയും പുറത്തിറങ്ങിയ പോസ്റ്ററുകൾ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയിരുന്നു.


പ്രധാന താരങ്ങളെല്ലാം തോക്കുചൂണ്ടി നിൽക്കുന്ന ട്രെയിലർ അനൗൺസ്മെൻ്റ് പോസ്റ്ററും നിമിഷനേരംകൊണ്ടാണ് ജനപ്രീതി നേടിയത്. 2012-ൽ പുറത്തിറങ്ങി തരംഗമായി മാറിയ ആക്ഷൻ ചിത്രം 'ബാച്ച്‌ലർ പാർട്ടി'യുടെ രണ്ടാം 14 വർഷങ്ങൾക്ക് ശേഷം ജെൻ-സി വൈബിലാണ് എത്തുന്നത്.


bachelor party d'eux


റെഡ്-ഗോൾഡൻ റെട്രോ പശ്ചാത്തലത്തിലുള്ള ഫസ്റ്റ് ലുക്ക് തരംഗം സൃഷ്ടിച്ചിരുന്നു. സിനിമാ പ്രേമികൾക്കിടയിൽ കൾട്ട് ക്ലാസിക് ആയി മാറിയ ചിത്രത്തിൻ്റെ രണ്ടാം ഭാഗം എന്നതിനാൽ തന്നെ ഏറെ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്. യങ് ജനറേഷൻ താരങ്ങളെയും മലയാളത്തിലെ മുൻനിര അഭിനേതാക്കളെയും അണിനിരത്തിക്കൊണ്ടാണ് അമൽ നീരദിന്റെ വരവ്. നസ്‌ലൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എൻറർടെയ്ൻമെൻറ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ ചേർന്നാണ് സിനിമ നിർമിക്കുന്നത്.


ഛായാഗ്രഹണം: അപ്പു പ്രഭാകർ, എ‍ഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണം: ഉണ്ണി ആർ, സൗണ്ട് ഡിസൈൻ: തപസ് നായക്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ. പിആർഒ: ആതിര ദിൽജിത്ത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home