ചാറ്റിനെ തുടർന്നുണ്ടായ തർക്കം; തിരുവനന്തപുരത്ത് 16കാരനെ കൊന്നത് ബെൽറ്റ് കൊണ്ട് കഴുത്ത‍് ഞെരിച്ച്

ശ്രീകാര്യം: 16 കാരൻ്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ. പാങ്ങപ്പാറ ഭഗത്‌സിങ് നഗറിൽ പുതുവൽ പുത്തൻ വീട്ടിൽ അഭിരാം (17 ) ൻ്റെ മൃതദേഹം പേരൂർ അംഗണവാടിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. പരുത്തിപ്പാറ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ്. ഒരു പെൺ സുഹൃത്തും മറ്റൊരു ആൺ സുഹൃത്തുമാണ് കസ്റ്റഡിയിൽ. പെൺകുട്ടിയുമായുള്ള സൗഹൃദത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്ന പൊലീസ്. പെൺകുട്ടിയുടെ ഇൻസ്റ്റാ ഐഡി ഉപയോഗിച്ച് ചാറ്റ് ചെയ്താണ് അഭിരാമിനെ വിളിച്ചു വരുത്തിയത്. ബെൽറ്റ് കൊണ്ട് കഴുത്ത‍് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ചാക്കിൽ കെട്ടി പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു.
ഞായറാഴ്ച മൂന്നുമണിയോടെ സുഹൃത്തുക്കൾ വിളിക്കുന്നു എന്ന് പറഞ്ഞാണ് മൊബൈൽ ഫോണുമായി വീട്ടിൽ നിന്നും പുറത്തു പോയത്. രാത്രി ഫോണിൽ വിളിച്ചിട്ട് ഉടനെ എത്തുമെന്ന് പറഞ്ഞു. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി. രാത്രി ഏറെ വൈകിയതോടെ പിതാവ് മധു ശ്രീകാര്യം പൊലീസിൽ പരാതി നൽകി. ശ്രീകാര്യം പൊലീസ് അഭിരാമിന്റെ സുഹൃത്തുക്കളെ വിളിച്ചു ചോദ്യം ചെയ്തെങ്കിലും അവർക്കറിയില്ല എന്ന് പറഞ്ഞു.
തുടർന്ന് സുഹൃത്തുക്കളെ തിരിച്ചയച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ഒപ്പം പഠിക്കുന്ന പെൺ സുഹൃത്തിനെ സ്റ്റേഷനിൽ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലാണ് കൂടുതൽ വിവരങ്ങൾ കിട്ടിയതും മറ്റു സ്ഥലങ്ങളിലും അന്വേഷണം നടത്തുന്നതിനിടയിലാണ് വൈകുന്നേരം 5 മണിയോടെ
പേരൂർ അങ്കണവാടിക്ക് സമീപം ചാക്കിൽ കെട്ടിയ മൃതദേഹം കരിയില കൊണ്ട് മൂടിയ നിലയിൽ കണ്ടെത്തിയത്.
കൊലപാതകിയായ 17കാരൻ ഒരു പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നുവെന്നും മരിച്ച അഭിരാം ഈ പെൺ കുട്ടിയുമായി ചാറ്റ് ചെയ്‌തിരുന്നുവെന്നും ഇതേ തുടർന്ന് ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം ഐഡി വഴി അഭിരാമിനെ ചാറ്റ് ചെയ്‌ത് വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. പേരൂർ അങ്കണവാടിക്ക് സമീപം മൃതദേഹം കണ്ടെത്തിയത്.
സമീപത്ത് വീടുകൾ ഒന്നുമില്ല. കാടുപിടിച്ച് കിടക്കുന്ന സ്ഥലമാണ് ഇവിടം. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അഭിരാമിനെ കാണാതാവുന്നത്.
ഉച്ചയ്ക്ക് ഒരു ഫോൺകോൾ വരികയും പാങ്ങപ്പാറയിൽ പോകുന്നു എന്ന് പറഞ്ഞ് അഭിരാം പോകുകയായിരുന്നു. പിന്നീട് വൈകിട്ട് ആയിട്ടും കാണാതായതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി.
ഫോൺ കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പെൺസുഹൃത്താണ് വിളിച്ചതെന്ന് മനസ്സിലാക്കിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റ് സുഹൃത്തിനെയും ചോദ്യം ചെയ്തു. തുടർന്നാണ് സംഭവത്തെക്കുറിച്ച് പോലീസിന് വ്യക്തത വരുന്നത്. പെൺ സുഹൃത്ത് എന്ന വ്യാജേന
അഭിരാമിനെ സുഹൃത്ത് വിളിച്ചുവരുത്തി.
ബെൽറ്റ് ഉപയോഗിച്ച് കഴുത്തു മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിനുശേഷം ഉമർ എന്നയാളെ വിളിച്ചുപറഞ്ഞു എന്നാണ് കസ്റ്റഡിയിലെടുത്ത 17 കാരൻറെ മൊഴി. ഉമറിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊലപാതകത്തിന് ശേഷമാണ് തന്നെ വിളിച്ച് അറിയിച്ചതെന്നാണ് ഉമറിന്റെ മൊഴി. ഈ മൊഴികൾ പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. ഒരാൾക്ക് തനിച്ച് കൊല നടത്താൻ ആവുന്നില്ലെന്നാണ് പോലീസിന്റെ നിഗമനം.







0 comments