മാനവീയം വീഥി കയ്യടക്കി ബിജെപി; പ്രതിഷേധവുമായി സാംസ്കാരിക കൂട്ടായ്മ

മാനവീയം വീഥിയില്‍ നടപ്പാതയും റോഡും കയ്യേറി പന്തല്‍ കെട്ടിയ നിലയില്‍
തിരുവനന്തപുരം: മാനവീയം വീഥിയിൽ റോഡ് കയ്യേറി പ്ലാറ്റ്ഫോം നിർമിച്ച ബിജെപി നടപടിക്കെതിരെ മാനവീയം സാംസ്കാരിക കൂട്ടായ്മ പ്രതിഷേധിച്ചു. പരിപാടിയുമായി ബന്ധപ്പെട്ട് റോഡ് തടസപ്പെടുത്തിയാണ് പന്തൽ കെട്ടിയത്. റോഡ് തടസ്സപ്പെടുത്തി പന്തൽ കെട്ടുന്നതും യോഗങ്ങൾ നടത്തുന്നതും നിയമവിരുദ്ധമാണെന്ന ഹൈക്കോടതി നിലപാടും പരാമർശങ്ങളും നിലനിൽക്കെയാണ് ബിജെപി നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നത്. റോഡുകൾ പൊതുജനങ്ങൾക്ക് സഞ്ചരിക്കാനുള്ളതാണ്.
കാഴ്ചപരിമിതർക്ക് വഴികാട്ടുന്ന ബ്രെയ്‌ലി ബ്ലോക്കുകൾക്കു മീതെയാണ് സ്റ്റേജ് നിർമിച്ചിരിക്കുന്നത്. മാനവീയം വീഥിയിലെ ഫുട്ട് പാത്തുകൾ കയ്യേറി കൂറ്റൻ ബോക്സുകളാണ് ക്രമീകരിച്ചിരിക്കുന്നത്. പൊതുജനങ്ങളുടെ സഞ്ചാര സാതന്ത്ര്യം തടസപ്പെടുത്തി വാഹനാപകടങ്ങൾക്കുപോലും കാരണമാക്കുന്ന മാനവീയം വീഥിയിലെ റോഡ് കയ്യേറി പ്ലാറ്റ് ഫോം നിർമ്മിച്ച ബിജെപി നടപടിക്കെതിരെ മാനവീയം തെരുവിടം കൾച്ചർ കളക്ടീവ് മാനവീയം സ്ട്രീറ്റ് ലൈബ്രറി മ്യൂസിയം പോലീസിൽ പരാതി നൽകിയതായി പ്രസിഡന്റ് വിനോദ് വൈശാഖി അറിയിച്ചു.









0 comments