Deshabhimani

അനധികൃത തെരുവുനായ ഷെൽട്ടർ അടച്ചുപൂട്ടണം

എൽഡിഎഫ് റിലേ സത്യഗ്രഹം ആരംഭിച്ചു

sathygraham.jpg

അനധികൃത തെരുവുനായ ഷെൽട്ടർ അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് സംഘടിപ്പിക്കുന്ന അനിശ്ചിതകാല റിലേ സത്യഗ്രഹം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജി സ്റ്റീഫൻ ഉദ്ഘാടനം ചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Nov 02, 2026, 11:34 PM | 1 min read

 കാട്ടാക്കട

കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂർ കരണ്ടകംചിറയിൽ 50 ഇനം വിദേശനായകളെയും എമു ഉൾപ്പെടെയുള്ള വിദേശ ഇനം പക്ഷികളെയും ബ്രീഡ് ചെയ്യാനായി സംഘടിപ്പിച്ച ലൈസൻസുമായി പ്രവർത്തിക്കുന്ന തെരുവുനായ ഷെൽട്ടർ അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട്‌ റിലേ സത്യഗ്രഹം ആരംഭിച്ചു. എൽഡിഎഫ് കുറ്റിച്ചൽ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന സത്യഗ്രഹം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. ആദ്യദിനം അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു സത്യഗ്രഹം. എഐഡിഡബ്ല്യുഎ കുറ്റിച്ചൽ ലോക്കൽ പ്രസിഡന്റ് നബീസത്ത് ബീവി അധ്യക്ഷയായി. ജില്ലാ വൈസ് പ്രസിഡന്റ്‌ എസ് കവിത, ജെ ആർ അജിത, വി വി അനിൽകുമാർ, കോട്ടൂർ സലീം, സി എസ് സുഗതകുമാർ, എം അഭിലാഷ്, ജി മണികണ്ഠൻ, ആർ സുദർശനൻ, തച്ചൻകോട് വിജയൻ, കുറ്റിച്ചൽ ഷമീം എന്നിവർ സംസാരിച്ചു. വെള്ളറട സ്വദേശിയായ സി നിപുവിന്റേതാണ്‌ ഷെൽട്ടർ. നഗരസഭയിൽനിന്ന് പിടികൂടുന്ന നായകളെയാണ് ഇവിടെ പാർപ്പിച്ചിരിക്കുന്നതെന്ന് ഷെ ൽട്ടറിന്റെ മാനേജരെന്ന് സ്വയം പരിചയപ്പെടുത്തിയയാൾ ദൃശ്യമാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. നഗരസഭയിൽനിന്ന് 1340 നായകളെ പിടികൂടി ഷെൽട്ടറിലേക്ക് മാറ്റിയിട്ടുണ്ട്‌. എന്നാൽ, പഞ്ചായത്തിന്റെ പരിശോധനയിൽ 150ലേറെ നായകൾ മാത്രമേയുള്ളൂ. ​

അമിക്കസ്‌ ക്യൂറി എത്തി

കരണ്ടകംചിറയിലെ തെരുവുനായ ഷെൽട്ടറിൽ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി തെളിവെടുപ്പ് നടത്തി. തെരുവുനായകളെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പാർപ്പിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മൃഗസ്നേഹികൾ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുത്തത്. തെളിവെടുപ്പ് നടക്കുന്പോഴും വൃത്തിഹീനമായ അന്തരീക്ഷത്തിൽതന്നെയായിരുന്നു നായകളെ പാർപ്പിച്ചിരുന്നത്. മുന്നൂറിലേറെ നായകൾ ഉണ്ടായിരുന്ന ഷെൽട്ടറിൽ നൂറ്റമ്പതിൽ താഴെ മാത്രമേ ഇപ്പോഴുള്ളൂ. ബാക്കി നായകളെവിടെ എന്നതിന്‌ നടത്തിപ്പുകാർ ഉത്തരം നൽകുന്നില്ല. അമിക്കസ് ക്യൂറിക്ക് മുന്നിൽ എൽഡിഎഫ് കുറ്റിച്ചൽ പഞ്ചായത്ത് പാർലമെന്ററി പാർടി സെക്രട്ടറി എം അഭിലാഷ് വിവരാവകാശ രേഖകളും മുന്പ് ശേഖരിച്ച വീഡിയോകളും സമർപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home