Deshabhimani

ശബ്‌ദങ്ങളിൽ പിറന്നു, 
സുന്ദര സ്മാഷുകൾ

a
വെബ് ഡെസ്ക്

Published on Nov 03, 2026, 12:26 AM | 1 min read

സ്വന്തം ലേഖകൻ

വേങ്ങര

അകക്കണ്ണിലെ വെളിച്ചത്തിൽ കിടിലൻ സ്‌മാഷുകൾ പിറന്നപ്പോൾ വേങ്ങരയുടെ മണ്ണിൽ പുതുചരിത്രം. ജില്ലയിൽ ആദ്യമായി സംഘടിപ്പിച്ച കാഴ്‌ചപരിമിതരുടെ വോളിബോൾ മത്സരം കാണികൾക്കും വ്യത്യസ്‌ത അനുഭവമായി. കളി കാണാൻ വലിയോറ വിവിസി ഗ്രൗണ്ടിൽ നിരവധി പേരാണ്‌ എത്തിയത്‌. ബോൾ കാണാൻ കഴിയാത്ത കളിക്കാർ ശബ്‌ദത്തിന്‌ കാതോർത്ത്‌ പുതിയ സ്മാഷുകൾ തീർത്തു. കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിന്റെ സഹകരണത്തോടെ വേങ്ങര പഞ്ചായത്ത് സംഘടിപ്പിച്ച പ്രഥമ സംസ്ഥാന കാഴ്ചപരിമിത വോളിബോൾ ചാമ്പ്യൻഷിപ്പിൽ ‘ട്രൈഫ് സ്‌ട്രൈക്കേഴ്‌സ്' ജേതാക്കളായി. ‘എബിലിറ്റി അവഞ്ചേഴ്സ് ബി' ടീമിനെയാണ്‌ പരാജയപ്പെടുത്തിയത്‌. ടൂർണമെന്റിൽ സംസ്ഥാനത്തെ നാല്‌ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് 40 കാഴ്ചപരിമിത താരങ്ങൾ മാറ്റുരച്ചു. മത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി എ ജബ്ബാർ ഹാജി ഉദ്ഘാടനംചെയ്തു. വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് എൻ ടി അബ്ദുൽ നാസർ അധ്യക്ഷനായി. കാഴ്ചപരിമിതരുടെ കായിക രംഗത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച്‌ സംസ്ഥാന കായിക പരിശീലകൻ എം വി രാജനെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി കെ അസ്ലു ട്രോഫിയും ക്യാഷ് അവാർഡും വിതരണംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ അബൂ താഹിർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ ചോലക്കൻ, സ്ഥിരംസമിതി അധ്യക്ഷരായ എ കെ സബ്ന ഇബ്രാഹിം, സാദിഖ് കോടിയാട്ട്, വി ടി മൊയ്തീൻ, ബ്ലോക്ക് മെമ്പർ വി കെ അബ്ദുൽ മജീദ്, വോളിബോൾ അസോസിയേഷൻ ജില്ലാ ഭാരവാഹി ചെള്ളി ബാവ, കെഎഫ്ബി ജില്ലാ പ്രസിഡന്റ് എം സുധീർ, താലൂക്ക് സെക്രട്ടറി ഡോ. എം എം ഷാഹുൽ ഹമീദ്, പറമ്പിൽ അബ്ദുൽ ഖാദർ, എ കെ നസീർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home